ഗായത്രി-
തിരു: സംസ്ഥാനം പ്രളയദുരന്തം നേരിടുന്ന സാഹചര്യത്തില്‍ പണമിടപാടുകള്‍ക്കും വായ്പകള്‍ക്കും എസ്ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചു. ദുരിത ബാധിതരായവരില്‍ നിന്നും മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കില്ല. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാര്‍ജും ഒഴിവാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ എസ്ബിഐ സംഭാവന ചെയ്തു. ജീവനക്കാരില്‍നിന്നു 2.7 ലക്ഷം രൂപ സംഭാവന ശേഖരിക്കുന്നുണ്ട്.