റോണി ഡേവിഡ് രാജ് നായകനാകുന്ന ‘സത്യമേവ’ നവംബര്‍ 27ന് മലയാളം ZEE 5ല്‍

റോണി ഡേവിഡ് രാജ് നായകനാകുന്ന ‘സത്യമേവ’ നവംബര്‍ 27ന് മലയാളം ZEE 5ല്‍

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ആറ് എപ്പിസോഡുകളുള്ള കോര്‍ട്ട്‌റൂം ഡ്രാമ ‘സത്യമേവ’ നവംബര്‍ 27ന് മലയാളം ZEE 5ല്‍ സ്ട്രീമിംഗ് ആരംഭിക്കും.

റോണി ഡേവിഡ് രാജ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, ജയരാജ് കോഴിക്കോട്, ബിന്നി സെബാസ്റ്റ്യന്‍, സോഹന്‍ സീനു ലാല്‍, ദീപു കരുണാകരന്‍, മീര നായര്‍, രമ്യ സുരേഷ്, അജി ധന്വന്തരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള ഉദ്വേഗജനകമായ കഥയിലൂടെ നീതിക്കായുള്ള പോരാട്ടമാണ് സീരീസിന്റെ ഇതി വൃത്തം.സീരീസിന്റെ ട്രെയിലര്‍ പ്രമുഖ മലയാള താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തിറക്കി.

ഒരിക്കല്‍ തനിക്ക് രക്ഷിക്കാന്‍ കഴിയാതെ പോയ ഒരു നിരപരാധിയായ കക്ഷിയുടെ ഓര്‍മ്മകള്‍ വേട്ടയാടുന്ന, കരിയറില്‍ തകര്‍ന്നുപോയ ഒരു പ്രതിഭാഗം അഭിഭാഷകന്റെ കഥയാണ് ‘സത്യമേവ’ പറയുന്നത്.എല്ലാവരും ഭ്രാന്തനെന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞ ഒരാളുടെ മരണമൊഴി ഏറ്റെടുക്കുന്നതോടെ, ഇരുപത് വര്‍ഷമായി കാണാതായ ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു.

വ്യത്യസ്ത ഭാഷകളിലായി പ്രേക്ഷകര്‍ക്ക് മികച്ചതും ആകര്‍ഷകവുമായ കഥകളും ശക്തമായ ആഖ്യാനശൈലിയിലുള്ള ഉള്ളടക്കങ്ങളും എത്തിക്കാനാണ് ZEE 5 എപ്പോഴും ശ്രമിക്കുന്നത്.’സത്യമേവ’ മലയാളം ZEE 5ലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട് എന്ന് ZEE 5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.

ഇരുപത് വര്‍ഷമായി ഉത്തരം ലഭിക്കാതെ തുടരുന്ന ഒരു തിരോധാനത്തിന് പിന്നിലെ ദുരൂഹതയാണ് സീരീസിന്റെ പ്രധാന പ്രമേയം. മറച്ചുവെക്കപ്പെട്ട ഒരു സത്യം പുറത്തുകൊണ്ടുവരാന്‍ ഒരാള്‍ നടത്തുന്ന പോരാട്ടമാണ് സത്യമേവയിലൂടെ ഞങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന് ദീപു കരുണാകരന്‍ കൂട്ടിചേര്‍ത്തു.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close