സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഫോണ്‍ വിപണിയില്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഫോണ്‍ വിപണിയില്‍

രാംനാഥ് ചാവ്‌ല
എല്ലാവരും കാത്തിരുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഫോണ്‍ ഇന്ന് വിപണിയി എത്തി. ഗാലക്‌സി നോട്ട് 7ന്റെ പിന്‍ഗാമിയാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 8. ഡിസ്‌പ്ലേ ഇതിനു മുന്‍പ് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് 6.3ഇഞ്ച് QHD(1440 X 2960 പിക്‌സല്‍) ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ്. എക്‌സിനോസ് 8895 SoC ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡ്യുവല്‍ ക്യാമറ ഡ്യുവല്‍ ക്യാമറ സെറ്റപ്പോടു കൂടിയ രണ്ട് മെഗാപിക്‌സല്‍ സെന്‍സറുകളാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്.
പ്രൈമറി വൈഡ് ആങ്കിള്‍ ലെന്‍സിന് f/1.7 അപ്പര്‍ച്ചര്‍, ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ്, സെക്കന്‍ഡറിക്ക് f/2.4 അപ്പര്‍ച്ചര്‍, 2X ഒപ്ടിക്കല്‍ സൂം എന്നിവയും. രണ്ട് ഫോണ്‍ ലെന്‍സുകള്‍ക്കും ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനുമുണ്ട്. ബാറ്ററി/ വേരിയന്റ് 3300 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌റ്റോറേജ് 6ജിബി റാം, 64 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇനിയും സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. മിഡ്‌നൈറ്റ്, ആര്‍ടിക് സില്‍വര്‍, ഓര്‍കിഡ് ഗ്രേ/ വൈലറ്റ്, കോറല്‍ ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, ഡീപ്പ് സീ ബ്ലൂ, പിങ്ക്, ഗോള്‍ഡ് എന്നിങ്ങനെ എട്ട് നിറങ്ങളിലാണ് സാംസങ്ങ് ഗാലക്‌സി 8 എത്തുന്നത്. എന്നിരുന്നാലും ഗാലക്‌സി നോട്ട് 8ന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വില ഏകദേശം 75,000 രൂപ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാലക്‌സി നോട്ട് 7ന്റെ വില 63,900 രൂപയാണ്. സെപ്തംബര്‍ 15 ന് സ്‌റ്റോറുകളില്‍ ലഭിച്ചുതുടങ്ങും.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES