‘സമരസ’ ഒക്ടോബറില്‍

‘സമരസ’ ഒക്ടോബറില്‍

സങ്കല്‍പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സമരസ’ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്നു.
ഇലവീഴാ പൂഞ്ചിറ, മന്ദാകിനി, റോന്ത്, കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യില്‍ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്‍, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, എം എം സേവ്യര്‍,രത്‌നാകരന്‍, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, ബിനിജോണ്‍, സുനിത എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

മായക്കാവ് ഗ്രാമത്തില്‍ ഒറ്റപ്പെട്ട കൊച്ചു വീട്ടില്‍ തനിച്ചു താമസിക്കുന്ന ദുര്‍ഗ്ഗ നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളാണ്. എന്നാല്‍, അതിസങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന ദുര്‍ഗ്ഗയുടെ ദുരൂഹത നിറഞ്ഞ ഭൂതകാലവും അന്വേഷിച്ച് ആ നാട്ടില്‍ പുതുതായി ചുമതലയേറ്റ ബാങ്ക് മാനേജര്‍ സേതുരാമന്‍, പൊതു പ്രവര്‍ത്തകനായ പോരാളിരാജനെ സമീപിക്കുന്നതോടെ സമരസ വൈകാരികമായ സംഘര്‍ഷമുഹൂര്‍ത്തങ്ങളിലേക്ക് കടക്കുന്നു. രാഷ്ട്രീയ കൊലപാതകക്കേസില്‍ ജയില്‍ ശിക്ഷകഴിഞ്ഞെത്തുന്ന രാജീവനും ദുര്‍ഗ്ഗയുടെ ജീവിതം തന്റെ ആദ്യ സിനിമയുടെ തിരക്കഥയാക്കാന്‍ തീരുമാനിക്കുന്ന യുവസംവിധായകന്‍ സരിത് സാഗറും മായക്കാവില്‍ എത്തുന്നതോടെ ദുര്‍ഗ്ഗയുടെ നടുക്കുന്ന ജീവിത പശ്ചാത്തലം പ്രേക്ഷകരുടെ മുന്നില്‍ തെളിയുകയാണ്.
ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

പ്രഭാകരന്‍ നറുകരയുടെ വരികള്‍ക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- ജോമോന്‍ സിറിയക്, ആര്‍ട്ട് ഡയറക്ടര്‍- ഷിജു മാങ്കൂട്ടം, മേക്കപ്പ്- നീന പയ്യാനക്കല്‍, കോസ്റ്റ്യൂംസ്- ശ്രീനി ആലത്തിയൂര്‍, സ്റ്റില്‍സ്- സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടര്‍- ബേബി പുല്‍പറ്റ, സുധീഷ് സുബ്രമണ്യന്‍, ഡിസൈന്‍- ഡാവഞ്ചി സ്റ്റുഡിയോ, വിതരണം- സങ്കല്‍പ ഫ്രെയിംസ് റിലീസ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close