അളക ഖാനം
ബംഗലൂരു: കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് സിഇഒ ആയി ചുമതലയേറ്റ സലീല്‍ പരേഖിന് ഇന്‍ഫോസിസ് നല്‍കുന്നത് 17.3 കോടി രൂപ. ചുമതലേക്കുന്നതിന്റെ ബോണസായി 9.75 കോടി രൂപയുള്‍പ്പെടെ ആദ്യവര്‍ഷം ആകെ നല്‍കുന്ന ശമ്പളമാണിത്. 2021 മാര്‍ച്ചില്‍ ഇത് 35.25 കോടി രൂപയായി ഉയരും. പക്ഷേ, കമ്പനിക്ക് മികച്ച മുന്നേറ്റം നല്‍കാന്‍ ടെക് കമ്പനിയായ കാപ് ജെമിനിയില്‍നിന്നെത്തിയ പരേഖിനു കഴിയണമെന്നു മാത്രം.
അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ ചൊവ്വാഴ്ചയാണ് പരേഖ് ഇന്‍ഫോസിസിന്റെ സിഇഒ ആയി ചുമതലയേറ്റത്. അതേസമയം, മുന്‍ സിഇഒ വിശാല്‍ സിക്കയ്ക്കു നല്കിയ ശമ്പളത്തിലും താഴെയാണ് പരേഖിനു ലഭിക്കുക. സിക്കയ്ക്ക് ആദ്യവര്‍ഷം 48 കോടി രൂപയും പിന്നീട് 70 കോടി രൂപയും നല്‍കിയിരുന്നു.