
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത എഴുത്തുകാരനായ പി.എസ്. അര്‍ജുന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സാക്ഷികള്‍’ എന്ന മിസ്റ്ററി ഡ്രാമ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
അഭിമന്യു എസ്. തിലകന്‍, നിഷാന്ത് സാഗര്‍, നിരഞ്ജ് മണിയന്‍പിള്ള, അഭിറാം രാധാകൃഷ്ണന്‍, ഗോകുലന്‍, രഘുനാഥ് പലേരി, ഹരിത് വിജയകൃഷ്ണന്‍,
ശീതള്‍ ജോസഫ്, ദേവനന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
രായര പിക്‌ചേഴ്‌സിന്റെ ബാനറില്‍ പുനീത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് മീനാക്ഷി നിര്‍വ്വഹിക്കുന്നു.
തന്റെ ജീവിത യാത്രയ്ക്കിടയില്‍ ഉണ്ടായ സംഭവങ്ങളിലൂടെയും കണ്ടുമുട്ടിയ മനുഷ്യരിലൂടെയും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘സാക്ഷികള്‍’ ഒരുക്കിയതെന്ന് സംവിധായകന്‍ പി എസ് അര്‍ജുന്‍ പറഞ്ഞു.
സംഗീതം- എബി സാമുവല്‍, എഡിറ്റര്‍- രത്തിന്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്, കല- അജയ് മങ്ങാട്,
മേക്കപ്പ്- സുധി സുരേന്ദ്രന്‍, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്ജ്, അസോസിയേറ്റ് ഡയറക്ടര്‍-
രാകേഷ് കൃഷ്ണന്‍ ജി, ജിഷ്ണു ലക്ഷ്മണ്‍, മാര്‍ക്കറ്റിംഗ്- വൈറ്റ് പേപ്പര്‍, പ്ലൂമേറിയ മൂവീസ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com