പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ചായി സൈജു കുറുപ്പ്; സാഗര്‍ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറിന് തുടക്കം

പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ചായി സൈജു കുറുപ്പ്; സാഗര്‍ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറിന് തുടക്കം

മഹേഷ് മാധവ് കമ്മത്ത്-

കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി സാഗര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. ‘പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ്’ എന്ന തികച്ചും വേറിട്ട കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.

ചാണ്ടിക്കുഞ്ഞ് ഏറ്റെടുക്കുന്ന ഒരു കേസ് അന്വേഷണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും മുഴുനീള കോമഡി ത്രില്ലറായിട്ടാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

അരുണ്‍ ഗോപി എക്‌സൈറ്റ്‌മെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ ‘മെല്‍ കൗ പോണ്ടിച്ചേരി’ ചിത്രീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്.

കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും നിതേഷ് നായര്‍ ഫസ്റ്റ് ക്ലാപ്പും നിര്‍വ്വഹിച്ചു. ഖാലിദ് നാലകത്തും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത്.

സൈജു കുറുപ്പിനൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, സായ് കുമാര്‍, അല്‍ത്താഫ് സലിം, ഹരിശ്രീ അശോകന്‍, സുധീഷ്, അഭിറാം രാധാകൃഷ്ണന്‍, മധുപാല്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, ജയകൃഷ്ണന്‍, രാജേഷ് ശര്‍മ്മ, ഷാജു ശ്രീധര്‍, അഖില്‍ (പാന്‍ ഇന്ത്യന്‍), ഷമീര്‍ ഖാന്‍, റിയാ ജിത്തു, വിന്‍സി അലോഷ്യസ്, ആല്‍ഫി പഞ്ഞിക്കാരന്‍, ഉത്തരാ ഉണ്ണി, ശ്രീരേഖ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

സനല്‍ ദേവ് സംഗീതവും സനീഷ് സ്റ്റാന്‍ലി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്: രതീഷ് രാജ്, കലാസംവിധാനം: ജീമോന്‍, മേക്കപ്പ്: സ്വെതിന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ലാല്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍: വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷഹാബ് വെണ്ണല.

കൊച്ചിയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close