വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുപേ കാര്‍ഡിനെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന പരാതിയുമായി പെയ്‌മെന്റ് പ്രൊസസര്‍ മാസ്റ്റര്‍കാര്‍ഡ്. യു.എസ് സര്‍ക്കാറിന് മുമ്പാകെയാണ് ലോകത്തെ രണ്ടാമത്തെ വലിയ പേയമെന്റ് പ്രൊസസറായ മാസ്റ്റര്‍കാര്‍ഡ് പരാതി ഉന്നയിച്ചത്. ദേശീയതയുടെ പേരില്‍ മോദി റുപേ കാര്‍ഡിനെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് പരാതി.
ഇന്ത്യയില്‍ റുപേ കാര്‍ഡ് ഇടപാടുകള്‍ വര്‍ധിക്കുന്നത് വീസ, മാസ്റ്ററര്‍കാര്‍ഡ് തുടങ്ങിയ കമ്പനികള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇവരുടെ ഇടപാടുകളില്‍ കുറവുണ്ടാകുന്നതിനും റുപേ കാര്‍ഡ് കാരണമായിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മില്‍ വാണിജ്യ മേഖലയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകളും പുറത്ത് വരുന്നത്.
നേരത്തെ 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ മാസ്റ്റര്‍കാര്‍ഡ് തീരുമാനിച്ചിരുന്നു. ഏകദേശം 2000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് മാസ്റ്റര്‍കാര്‍ഡ് പ്രഖ്യാപിച്ചത്.