ഉര്‍വശിയും ജഗദീഷും വീണ്ടും ഒന്നിക്കുന്ന ‘റൂം നമ്പര്‍ 9’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഉര്‍വശിയും ജഗദീഷും വീണ്ടും ഒന്നിക്കുന്ന ‘റൂം നമ്പര്‍ 9’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ജഗദീഷും ഉര്‍വശിയും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റൂം നമ്പര്‍ 9’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

ജയ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലന്‍ മേനോന്‍’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ ജോഡികള്‍ ഒന്നിച്ച് എത്തുമ്പോള്‍ ആകാംക്ഷ ഏറുകയാണ്.

സിനിമാറ്റിക് ഡ്രീംസിന്റെ ബാനറില്‍ വിലാസ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍, ശങ്കര്‍ ശര്‍മ്മ എന്നിവര്‍ സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം- ശങ്കര്‍ ശര്‍മ്മ, ചിത്രസംയോജനം- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനു ജഗത്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്‍, കളറിസ്റ്റ്- രംഗ്‌റേസ് മീഡിയവര്‍ക്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ആക്ഷന്‍- ശരവണന്‍ സത്യ, അനില്‍ അലക്‌സ്, മാര്‍ക്കറ്റിംഗ്- അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു വി എസ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close