അളക ഖാനം-
റിയാദ്: വേനല്‍ക്കാല അവധി പ്രമാണിച്ച് റിയാദ് നാഷനല്‍ മ്യൂസിയം ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവ പരിപാടികള്‍ക്ക് തുടക്കമിട്ടു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ‘വേനല്‍ ഉത്സവം’ ആഗസ്റ്റ് 10 വരെ നീളും. എല്ലാ ആഴ്ചയിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 11.30 വരെ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും. സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ക്യാമറ ഇല്ലാതെയുള്ള ഫോട്ടോഗ്രാഫി വിസ്മയം, അറബിക് കാലിഗ്രാഫി, സൗദി പൈതൃകം, കളിമണ്‍ ശില്‍പവിദ്യ തുടങ്ങിയ ഇനങ്ങളില്‍ നിരവധി പരിപാടികളാണുള്ളത്. ഉത്സവം ഇതിനകം ആളുകളെ വന്‍തോതില്‍ ആകര്‍ഷിച്ചുകഴിഞ്ഞതായി മ്യൂസിയം വൃത്തങ്ങള്‍ അറിയിച്ചു.