
ആലുവ: ജയരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് റെയിന്‍ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവ ചടങ്ങ് (RAIN International Nature Film Festival – RINFF 2026) 2026 ഒക്ടോബര്‍ 29 ന് രാവിലെ 10.30ന് ആലുവ എസ്‌സിഎംഎസ് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റില്‍ ആരംഭിക്കും.
സിനിമയെ പരിസ്ഥിതി ബോധവല്‍ക്കരണത്തിനും പ്രകൃതിസംരക്ഷണത്തിനുമുള്ള ശക്തമായ മാധ്യമമായി ഉപയോഗിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെയും വിദേശത്തെയും പ്രകൃതി, വന്യജീവി, പരിസ്ഥിതി വിഷയങ്ങളിലുള്ള സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പഠനപരിപാടികള്‍, സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഈ വര്‍ഷത്തെ മേളയില്‍ ഇറാന്‍ പ്രത്യേക രാജ്യമായും മിസോറം പ്രത്യേക സംസ്ഥാനമായും അവതരിപ്പിക്കപ്പെടും. വിവിധ രാജ്യങ്ങളിലെ പ്രകൃതിയും വന്യജീവികളും പരിസ്ഥിതി സംരക്ഷണവും പ്രമേയമാക്കിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുരളെ തുമ്മാരുകുടിക്ക് RINFF നേച്ചര്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും സിനിമയിലൂടെ പ്രകൃതിസംരക്ഷണ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും റെയിന്‍ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം വേദിയൊരുക്കുന്നു.
Online PR – CinemaNewsAgency.Com