രാമായണ മാസാരംഭത്തില്‍ ‘രാമര്‍കൂത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

രാമായണ മാസാരംഭത്തില്‍ ‘രാമര്‍കൂത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്ന അട്ടപ്പാടിയിലെ മണ്‍മറയുന്ന ഗോത്ര പൈതൃക കലാരൂപമായ ‘രാമര്‍കൂത്ത്’ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷന്‍ മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മൗനയോഗി സ്വാമി ഹരിനാരായണന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച് ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ രാമര്‍കൂത്ത് കലാകാരനായ പൊന്നന്‍ രങ്കന്റെ നേതൃത്വത്തില്‍ കാരമട ജയന്‍, വിനോദ് ഊത്തുകുഴി, മരുതന്‍ തുടങ്ങിയവരോടൊപ്പം അടപ്പാടിയിലെ കലാകാരന്‍മാരും അണിനിരക്കുന്നു.

ഛായാഗ്രഹണം- ഭവി ഭാസ്‌ക്കര്‍, എഡിറ്റിങ്- ബി ലെനിന്‍, സൗണ്ട് ഡിസൈനര്‍- ഗണേഷ് മാരാര്‍, കലാസംവിധാനം- ശ്രീരാഗ് കര്‍മ്മ, മേക്കപ്പ്- ശശി കാട്ടകമ്പാല്‍, സഹസംവിധാനം- ശരത്ത് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍- കെ ബി, രാമദാസ് അട്ടപ്പാടി, സജീവന്‍ നമ്പിയത്ത്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close