രാജീവ് രംഗന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ ‘നൂല്‍’

രാജീവ് രംഗന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ ‘നൂല്‍’

മലയാള സിനിമയില്‍ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത നടനും സംവിധായകനുമായ രാജീവ് രംഗന്‍,തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, മേരി മാതാ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘നൂല്‍’ എന്ന് പേരിട്ടു.

രാജീവ് രംഗന്‍ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്,പൂജ, സ്വിച്ചോണ്‍ ചടങ്ങുകള്‍ക്ക് കൊച്ചിയിലെ അമ്മ അസോസിയേഷന്‍ ഹാളില്‍ വെച്ച് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് തുടക്കം കുറിച്ചു. തുടര്‍ന്ന് അഭിനേതാക്കളായ കുഞ്ചന്‍, രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍, ആശ അരവിന്ദ്, ശാന്തകുമാരി, നവീന വിജയന്‍, ബിഗ് ബോസ് ഫെയിം അനീഷ്, രാജേഷ് പുത്തന്‍പുരയില്‍, ശോഭ കുഞ്ചന്‍, രാജീവ് രംഗന്‍, സജിനി രാജീവ് എന്നിവരും തിരി തെളിയിച്ചു.

രാജീവ് രംഗന്റെ ഗുരുനാഥന്‍ കൂടിയായ സിബി മലയില്‍, ‘നൂല്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.
നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍, ക്യാമറാമാന്‍ കൃഷ് കൈമള്‍ എന്നിവര്‍ ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ മുതിര്‍ന്ന അഭിനേത്രിമാരായ ഓമന ഔസേപ്പ്, ദീപിക, ബിന്ദു വരാപ്പുഴ, ഗോമതി മഹാദേവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത നടി ശാന്തകുമാരി ക്ലാപ്പടിച്ചു.

രാജാ സാഹിബ്, ലത ദാസ്, റാണി ശരണ്‍, അമ്പിളി എസ്. രംഗന്‍, വിജു ബാല്‍, ചാര്‍ലി, ഷഫീഖ് റഹ്മാന്‍, ആഷിക്ക്, വേണു ബി. നായര്‍, അഞ്ജു അഷ്‌റഫ്, ജ്യോതി ശിവരാമന്‍, അനില സി തോമസ്, രാജാജി, രാജേഷ് ജന, പ്രശാന്ത് മുരളി, അശോക് സദന്‍, സ്ഫടിക ചിത്രകാരന്‍ ജാവന്‍ ചാക്കോ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നായികാ പ്രാധാന്യമുള്ള മിസ്റ്ററി ത്രില്ലര്‍ സ്വഭാവത്തിലാണ് ‘നൂല്‍’ ഒരുങ്ങുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അന്വേഷണാത്മക കഥയും ശക്തമായ കഥാപാത്രങ്ങളും ത്രില്ലര്‍ മൂഡുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകള്‍.
പ്രശസ്ത താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ വിവിധ മേഖലകളില്‍ കഴിവുള്ള പുതിയ പ്രതിഭകള്‍ക്കും, തിരക്കഥാകൃത്തുകള്‍ക്കും, സംവിധായകര്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സിനിമയില്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജീവ് രംഗന്‍ പ്രൊഡക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

വിജയ് മേനോന്‍ തിരക്കഥ, സംഭാഷണം എഴുതുന്നു.
എഡിറ്റിംഗ്- അനൂപ് എസ്. കുറുപ്പ്, സംഗീതം- മഹിന്ദ്രന്‍ പൊതുവാള്‍, പശ്ചാത്തല സംഗീതം- അജിത്ത്‌സുകുമാരന്‍, സെക്കന്റ് യൂണിറ്റ് ക്യാമറമാന്‍- സോണി സുകുമാരന്‍, ഡയറക്ടര്‍ അസോസിയേറ്റ്- അസിം കോട്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ മേടയില്‍, പ്രൊജക്റ്റ് ഡിസൈനര്‍- സജ്‌നി രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാധേശ്യാം വി, ആര്‍ട്ട് ഡയറക്ടര്‍- കൈലാസ് തൃപ്പൂണിത്തുറ, വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ്- സുധീഷ് നാരായണന്‍,
ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍, പോസ്റ്റര്‍ ഡിസൈന്‍- ബിജു ഗോപിനാഥ്, സ്റ്റില്‍സ്- ശങ്കര്‍ ആഴിമല, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close