
ബോളിവുഡ് നടിമാരായ കേതകി നാരായണന്‍, അമിക ഷൈലു എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ‘പ്യാര്‍’ എന്ന മലയാള ചിത്രത്തിന്റെ ഓഡിയോ പ്രകാശന കര്‍മ്മം എറണാകുളം ഹോട്ടല്‍ ലുമിനറയില്‍ വെച്ച് നിര്‍വഹിച്ചു.
പ്രശസ്ത സംവിധായകരായ ജോസ് തോമസ്, മെക്കാര്‍ട്ടിന്‍, ജി മാര്‍ത്താണ്ഡന്‍, നടി കേതകി നാരായണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈഡ് സ്‌ക്രീന്‍ മീഡിയയുടെ ബാനറില്‍ മനോജ് ഗോവിന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്യാര്‍’ എന്ന സിനിമ ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ഇംഗ്ലീഷില്‍ ‘WHY KNOT’ എന്ന പേരിലും മലയാളത്തില്‍ ‘പ്യാര്‍’ എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നത്.
പ്രശസ്ത സംഗീത സംവിധായകന്‍ റിനില്‍ ഗൗതം സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിലെ ഏഴു മനോഹര ഗാനങ്ങള്‍ പ്രശസ്ത ഗായകരായ കെ എസ് ചിത്ര, ചിത്ര അരുണ്‍, നജീം അര്‍ഷാദ്, രൂവിത് ഗോവിന്ദ്, പ്രവീണ്‍ നീരജ്, ഗോകുല്‍ പ്രസാദ്, സുല്‍ഫിക്ക്, പ്രിയ ബൈജു എന്നിവര്‍ ആലപിക്കുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുരളി നീലാംബരി, ഡോക്ടര്‍ ജോജി കുര്യാക്കോസ്, ദിവ്യവള്ളി സന്തോഷ്, സുല്‍ഫിക് എല്‍, ഫൈസല്‍ മര്‍സുകി, നിതിന്‍ അഷ്ടമൂര്‍ത്തി എന്നിവരുടെതാണ് ഗാനരചന.
ഹോളിവുഡ് നടി ഐറീന മിഹാല്‍ കോവിച്, പ്രശസ്ത കൊറിയോഗ്രാഫറായ ജോബിന്‍ ജോര്‍ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്യാര്‍’ മെയ് ആദ്യം തിയറ്ററുകളിലെത്തും.
പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവന്‍.