
ഓരോ തീരുമാനത്തിനും ഒരു വിലയുണ്ട്.
ഓരോ രഹസ്യത്തിനും ഒരു സത്യമുണ്ട് എന്ന് വിളിച്ചോതി.
ഒരു സാധാരണ ടീമിന്റെ അസാധാരണ യാത്രയുടെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ‘പിവിടിപ്രൈവറ്റ് ടീം’.
‘കമോണ്‍ഡ്രാഏലിയന്‍’ എന്ന ചിത്രത്തിനു ശേഷം നന്ദ കുമാര്‍ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പിവിടി പ്രൈവറ്റ് ടീം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
നന്ദ കുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നന്ദ കുമാര്‍, കുരിയാകോസ്, സാനി, ആലപ്പി പൊന്നമ്മ, ഷാജി ജോണ്‍ പോള്‍,
അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദിലീപ് അലക്കോട് നിര്‍വ്വഹിക്കുന്നു. സംഗീതം- എന്‍ വൈബ് മ്യൂസിക് സ്റ്റുഡിയോ, എഡിറ്റര്‍- നന്ദ കുമാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com