‘പ്രിയതമനില്‍ ശ്രീനാഥ് ഭാസി നായകന്‍, തേജാ ലക്ഷ്മി നായിക

‘പ്രിയതമനില്‍ ശ്രീനാഥ് ഭാസി നായകന്‍, തേജാ ലക്ഷ്മി നായിക

പ്രശസ്ത താരങ്ങളായ മനോജ് കെ. ജയന്‍ ഉര്‍വ്വശി എന്നിവരുടെ മകള്‍ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘പ്രിയതമന്‍’.
റെജി പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ‘പ്രിയതമന്‍’ എന്ന ചിത്രത്തിലാണ് തേജാ ലക്ഷ്മി നായികയായി അഭിനയിക്കുന്നത്. ശ്രീനാഥ് ഭാസിയാണു നായകന്‍.

ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് കൊല്ലം നീണ്ടകരയില്‍ ആരംഭിക്കുന്നു.
ടി.എ. റസാഖിന്റെ തിരക്കഥയില്‍ ഏറെ അംഗീകാരവും പുരസ്‌ക്കാരവും നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയതമന്‍.

ശ്രേയാനിധി ക്രിയേഷന്‍സിന്റെ ബാനറില്‍ സുനില്‍കുമാര്‍ എസ്, മുനീര്‍ അറയ്ക്കല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തികഞ്ഞ ഒരു ഫീല്‍ ഗുഡ് ചിത്രമായിരിക്കും ‘പ്രിയതമന്‍’. നല്ല ആത്മ ബന്ധമുള്ള ഒരമ്മയുടേയും മകന്റെയും ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

നിരവധി ഹ്യൂമര്‍ കുടുംബ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ശാന്തി കൃഷ്ണയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുധീര്‍ കരമന, പത്മരാജ് രതീഷ്, ഇര്‍ഷാദ്, രഘുനാഥ് പലേരി, സുനില്‍ സുഖദ, ടി.പി. കുഞ്ഞി കൃഷ്ണന്‍, സിനു സൈനുദ്ദീന്‍, ദിനേശ് പണിക്കര്‍, മഞ്ജു പത്രോസ്, സൂര്യ ദാസ്, മീരാ നായര്‍, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിന്‍, ജോസ് പേരൂര്‍ക്കട എന്നിവരും പ്രധാന താരങ്ങളാണ്.

കഥ- സനു ഭാസ്‌കര്‍, ഗാനങ്ങള്‍- റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്.
സംഗീതം- രമേഷ് നാരായണ്‍, ബിജിപാല്‍, റോണി റാഫേല്‍, പശ്ചാത്തല സംഗീതം- റോണി റാഫേല്‍, ഛായാഗ്രഹണം- പ്രദീപ് നായര്‍, എഡിറ്റിംഗ്- സിയാന്‍ ശ്രീകാന്ത്, കലാ സംവിധാനം- അര്‍ക്കന്‍ എസ്. കര്‍മ്മ., മേക്കപ്പ്- പട്ടണം ഷാ, കോസ്റ്റ്യൂം ഡിസൈന്‍- ഇന്ദന്‍സ് ജയന്‍, കോ ഡയറക്ടര്‍- ഹാരിസണ്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ശരത്, സഹസംവിധാനം- അനീഷ് കാട്ടിക്കോ, രാജേഷ് ആര്‍., റിസ്വാന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ആരോമല്‍ ആര്‍., പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- രാജേഷ് തങ്കപ്പന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി വെഞ്ഞാറമൂട്.
കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും വാഗമണ്ണിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close