പ്രേം നസീര്‍ പ്രവാസ പുരസ്‌കാര സമര്‍പ്പണം: സംവിധായകന്‍ തുളസീദാസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രേം നസീര്‍ പ്രവാസ പുരസ്‌കാര സമര്‍പ്പണം: സംവിധായകന്‍ തുളസീദാസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദോഹ: പ്രേം നസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രേം നസീര്‍ പ്രവാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ദോഹയിലെ മജാസ് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഖത്തര്‍ ബിസിനസ് ഫോറം (കെ.ബി.എഫ്.) പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.സി.സി., ഐ.സി.ബി.എഫ്. എന്നിവയുടെ മുന്‍ അധ്യക്ഷനും നിലവില്‍ ഐ.സി.സി. ഉപദേശക സമിതി ചെയര്‍മാനും സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ പി.എന്‍. ബാബുരാജന് ലഭിച്ച ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അദ്ദേഹത്തിന് വേണ്ടി മകന്‍ ആഷിഖ് ഏറ്റുവാങ്ങി.

ചടങ്ങില്‍ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രമുഖര്‍ക്ക് ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോ. ഷീല ഫിലിപ്പോസ് (മാനേജിംഗ് ഡയറക്ടര്‍ & പ്രൊഫഷണല്‍ ബ്യൂട്ടി തെറാപ്പിസ്റ്റ്, ദോഹ ബ്യൂട്ടി സെന്റര്‍), ഡോ. വി.വി. ഹംസ (മാനേജിംഗ് ഡയറക്ടര്‍, അല്‍ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), മുഹമ്മദ് നൗഷാദ് അബു (മാനേജിംഗ് ഡയറക്ടര്‍, ന്യൂ ഗുഡ്വില്‍ കാര്‍ഗോ & റോക്ക പവര്‍ ജിം), ജയപാല്‍ മാധവന്‍ (ഡയറക്ടര്‍, മില്ലേനിയം കോണ്‍ട്രാക്ടിംഗ് ആന്‍ഡ് ട്രേഡിംഗ്) എന്നിവരാണ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.

പ്രേം നസീര്‍ സുഹൃത് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ക്യു മെലോഡിയ ചീഫ് കോഓര്‍ഡിനേറ്റര്‍ റഊഫ് മലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിനോടനുബന്ധിച്ച് ക്യു മെലോഡിയ ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Post Your Comments Here ( Click here for malayalam )
Press Esc to close