‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

പ്രശസ്ത നടനും കാരിക്കേച്ചര്‍ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് പൊയില്‍ക്കാവ് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന ‘പ്രശാന്തേട്ടന്റെ മീശ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍ എഴുതിയ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ മാത്യു സാമുവല്‍ നിര്‍മ്മിക്കുന്നു.

ഗാനരചന- സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, സംഗീതം- നിഖില്‍ മോഹന്‍, എഡിറ്റിംഗ് കണ്‍സള്‍ട്ടന്റ്- രതിന്‍ രാധാകൃഷ്ണന്‍, എഡിറ്റര്‍- ഹേമന്ത് കുമാര്‍, സിനിമാട്ടോഗ്രാഫി കണ്‍സല്‍ട്ടന്റ്- വിപിന്‍ ചന്ദ്രന്‍, ഫോട്ടോഗ്രാഫി- രാഹുല്‍ ശങ്കര്‍, ക്രിയേറ്റീവ് കണ്‍സല്‍ട്ടന്റ്- അജ്ഞിത, അസോസിയേറ്റ് ക്രിയേറ്റര്‍- അന്‍സാര്‍ അലി, ഡിസൈന്‍- നിഥിന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close