തിയറ്ററുകളില്‍ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീര്‍ത്ത ‘പ്രകമ്പനം’ ZEE5-ല്‍

തിയറ്ററുകളില്‍ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീര്‍ത്ത ‘പ്രകമ്പനം’ ZEE5-ല്‍

വലിയ അവകാശവാദങ്ങളോ ആര്‍ഭാടപൂര്‍വമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച ‘പ്രകമ്പനം’ ZEE5ല്‍ സ്ട്രീമിങ് ആരംഭിച്ചു.

വിജേഷ് പാനത്തൂര്‍ സംവിധാനം ചെയ്ത് ശ്രീഹരി വടക്കന്‍ തിരക്കഥ രചിച്ച ഈ ചിത്രം നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., കാര്‍ത്തികേയന്‍ എസ്., സുധീഷ് എന്‍. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്‌റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം.

ഗണപതി, സാഗര്‍ സൂര്യ, അല്‍ അമീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, രാജേഷ് മാധവന്‍, പി.പി. കുഞ്ഞിക്കൃഷ്ണന്‍, കലാഭവന്‍ നവാസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ശീതള്‍ ജോസഫ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൊച്ചിയിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന മൂന്ന് കോളേജ് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.അവരുടെ രസകരമായ വിദ്യാര്‍ത്ഥി ജീവിതവും കുസൃതികളും തമാശകളും നിറഞ്ഞ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ് സംഭവിക്കുന്നു.

ഹൊററും കോമഡിയും സമാസമം ചേര്‍ത്ത് തയ്യാറാക്കിയ ആഘോഷചിത്രമാണ് ‘പ്രകമ്പനം’.
സാധാരണ ഒരു ഹൊറര്‍ ചിത്രമെന്ന് കേട്ടാല്‍ മനസിലേക്ക് വരുന്നത് ഭയം നിറഞ്ഞ രംഗങ്ങളായിരിക്കും. അതിനിടയില്‍ തമാശയോ, മിസ്റ്ററിയോ വന്നുപോകും. എന്നാല്‍ പ്രകമ്പനം വ്യത്യസ്തമാകുന്നത് ഇവിടെയാണ്. പേടിപ്പിക്കുന്ന പ്രേതമല്ല ഇവിടെ. പ്രേതസാന്നിധ്യം അനുഭവിക്കുന്ന കഥാപാത്രങ്ങളുടെ ഭയമാണ് സിനിമയില്‍ ചിരി വീഴാന്‍ കാരണമാകുന്നത്.

ഹൊററും ഹ്യൂമറും ഒരുമിച്ച് പുതിയൊരു രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രകമ്പനം’ എന്ന് ഗണപതി പറഞ്ഞു.ഞാന്‍ ഇങ്ങനെയൊരു കഥാപാത്രമായെത്തുന്നത് ഇതാദ്യമാണ്, ZEE5 വഴി കൂടുതല്‍ വലിയൊരു പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് മല്ലിക സുകുമാരന്‍ കൂട്ടിചേര്‍ത്തു.

മനസ്സ് തുറന്ന് ചിരിക്കാനും ഒപ്പം അല്‍പം പേടിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ‘പ്രകമ്പനം’ മലയാളം ZEE5ല്‍ കാണാം.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close