ഖാക്കിയില്‍ പാര്‍വതി, ഒപ്പം വമ്പന്‍ താരനിര; തരംഗമായി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ടീസര്‍ എത്തി

ഖാക്കിയില്‍ പാര്‍വതി, ഒപ്പം വമ്പന്‍ താരനിര; തരംഗമായി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ടീസര്‍ എത്തി

പൊലീസ് ഡിപ്പാര്‍ട്ട് മെന്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിര്‍വ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെക്കെ ഈ നടപടിക്രമങ്ങള്‍ പല രീതിയിലായി കടന്നു വരും.

ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ടീസറില്‍ ഇത്തരം നടപടിക്രമങ്ങളുടെ ഏതാനും ഭാഗങ്ങള്‍ കാണാം. ഒരു പൊലീസ് ക്യാമ്പിലേയും പൊലീസ് സ്‌റ്റേഷനിലേയും ദൃശ്യങ്ങളാണ് ടീസറില്‍ കാണുന്നത്.

തികഞ്ഞ ഒരു പൊലീസ് സ്‌റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

ടീസറിലെ ചില പ്രധാന സംഭാഷണങ്ങള്‍ ശ്രദ്ധിക്കാം..
‘അവളെഒറ്റക്കാക്കിയിട്ട് ഞാനെങ്ങോട്ടും ഒരിക്കലും വരില്ല സാര്‍…’

‘കുറ്റം എന്നെങ്കിലും ഒരു നാള്‍ മറനീക്കി പുറത്തുവരും. ആ ഒരു ദിവസത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും.’
ചിത്രത്തിന്റെ കഥാഗതിയില്‍ ഗൗരവമായ ദുരൂഹതകള്‍ ഒളിഞിരിക്കുന്നു എന്ന് ഈ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം.

ഒരു പൊലീസ് സ്‌റ്റേഷന്റെ പശ്ചാത്തിലൂടെ റിയലിസ്റ്റിക്ക് ഇമോഷണല്‍ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

ശക്തമായ ഒരു കഥയുടെ കെട്ടുറപ്പും ഈ ചിത്രത്തെ ഏറെ മികവുറ്റതാക്കുന്നു.

സെപ്റ്റംബര്‍ പതിനൊന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ടീസര്‍ പ്രകാശനം ചെയ്തിരിക്കുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നവ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഈ ടീസറിനു ലഭിച്ചിരിക്കുന്നത്. ചിത്രത്തോട് പ്രേക്ഷകര്‍ക്കുളള പ്രതീക്ഷയാകാം.

11 ഐക്കണ്‍ ഫിലിംസിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ പാര്‍വ്വതി തിരുവോത്ത് അവതരിപ്പിക്കുന്നു.

പാര്‍വ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിജയരാഘവന്‍, സായ് കുമാര്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കര്‍, സിറാജ് എന്നിവരും പ്രശസ്ത തമിഴ് നടന്‍ പാര്‍ത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ്.

രചന- പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കല്‍. സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- റോബി രാജ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, കലാസംവിധാനം- മഹേഷ് മോഹന്‍, മേക്കപ്പ്- അമല്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, സ്റ്റില്‍സ്- റിജാഷ് മുഹമ്മദ്,
ലൈന്‍ പ്രൊഡ്യൂസര്‍- ദീപക്, പ്രൊഡക്ഷന്‍ മാനേജര്‍- എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- ഫഹദ് (അപ്പു), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി.

സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close