‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ സെപ്റ്റംബര്‍ പതിനൊന്നിന്

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ സെപ്റ്റംബര്‍ പതിനൊന്നിന്

11 ഐക്കണ്‍ ഫിലിംസിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രം സെപ്റ്റംബര്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു.

ഒരു പൊലീസ് സ്‌റ്റേഷന്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്.

കഥയുടെ കെട്ടുറപ്പിലും അവതരണത്തിലും ഏറെ മികവു പുലര്‍ത്തുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വ്വതി തിരുവോത്താണ്.
പാര്‍വ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിജയരാഘവന്‍, സായ് കുമാര്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കര്‍, സിറാജ് എന്നിവരും പ്രശസ്ത തമിഴ് നടന്‍ പാര്‍ത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ്.

രചന- പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കല്‍, സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- റോബി രാജ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, കലാസംവിധാനം- മഹേഷ് മോഹന്‍, മേക്കപ്പ്- അമല്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, സ്റ്റില്‍സ്- റിജാഷ് മുഹമ്മദ്,
ലൈന്‍ പ്രൊഡ്യൂസര്‍- ദീപക്, പ്രൊഡക്ഷന്‍ മാനേജര്‍- എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- ഫഹദ് (അപ്പു), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close