
– മഹേഷ് മാധവ് കമ്മത്ത്
ലക്ഷങ്ങളും കോടികളും ചിലവാക്കി നല്ലൊരു കഥ, സിനിമയാക്കി അത് വിജയമാക്കിതീര്‍ക്കുക എന്നത് ചെറിയ ജോലിയല്ല. അതൊരു സാഹസം തന്നെയാണ്.
നല്ലൊരു കഥ കണ്ടെത്തി അതിന് തിരക്കഥയും സംഭാഷണവുമെഴുതിച്ച് സംവിധായകന്‍ സിനിമ സംവിധാനം ചെയ്ത് അത് എഡിറ്റിംഗും ഡബ്ബിംഗും സംഗിതവും നല്‍കി ഒരു വിജയകരമായ സിനിമയാക്കി മാറ്റുക എന്നത് വളരേയേറെ അധ്വാനമുള്ള കാര്യം തന്നെയാണ്.
ഇതിന് നൂറുകണക്കിന് സാങ്കേതിക വിദഗ്ദ്ധരെയും കലാകാരന്മാരെയും അഭിനേതാക്കളെയും മറ്റ് സിനിമ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളേയും ഒരുമിപ്പിച്ച് നിര്‍ത്തി ചിത്രം നിര്‍മ്മിച്ച് അത് പ്രദര്‍ശനത്തിന് എത്തിക്കുന്നത് പരിചയ സമ്പന്നരായ നിര്‍മ്മാതാക്കളുടെയും അവരുടെ കൂടെ പ്രവര്‍ത്തിക്കുന്നവരുടെയും കഴിവ് തന്നെയാണ്.
ഇതൊക്കെ തന്നെയാണെങ്കിലും ആളുകളെ തീയേറ്ററുകളില്‍ എത്തിക്കാനും സിനിമയെകുറിച്ച് ഒരു രൂപരേഖ നല്‍കാനും കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കാനും വേണ്ടി പ്രര്‍ത്തിക്കുന്നവര്‍ കുറേയേറെ പേരുണ്ട്. അവരെ നമ്മള്‍ പലപ്പേഴും ഓര്‍ക്കാറില്ല. ‘പോസ്റ്റര്‍ ഒട്ടിപ്പുകാര്‍’ അഥവാ സിനിമ പോസ്റ്ററുകള്‍ മതിലുകളിലും പരസ്യ ബോര്‍ഡുകളിലും പതിക്കുന്ന ജോലി ചെയ്യുന്ന വ്യക്തികള്‍.

ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ജനങ്ങളിലേക്ക് ആ വാര്‍ത്ത എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് ഇവര്‍. ജനശ്രദ്ധ ലഭിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ പോസ്റ്ററുകള്‍ കൃത്യമായി ഒട്ടിക്കുക എന്നതാണ് ഇവരുടെ ഉത്തരവാദിത്തം. പലപ്പോഴും വലിയ തിരക്കില്ലാത്ത രാത്രികാലങ്ങളിലോ അല്ലെങ്കില്‍ പുലര്‍ച്ചെയോ ആണ് ഇവര്‍ ഈ ജോലി ചെയ്യാറുള്ളത്. ആളുകള്‍ കാണുന്ന രീതിയില്‍ പരമാവധി സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഈ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പ്രധാനമായും മാവ് അല്ലെങ്കില്‍ മൈദ കുറുക്കി ഉണ്ടാക്കുന്ന പശ ഉപയോഗിച്ചാണ് ഇവര്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത്. ഇത് മഴയത്തും വെയിലത്തും പോസ്റ്റര്‍ നശിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കുന്നു.
ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് സിനിമകളുടെ പ്രശസ്തി നിര്‍ണ്ണയിച്ചിരുന്നത് ഈ പോസ്റ്ററുകള്‍ എത്രത്തോളം മതിലുകളില്‍ കാണാം എന്നതിനെ ആശ്രയിച്ചായിരുന്നു. ഇന്നും ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സിനിമയുടെ ‘പ്രീറിലീസ് ഹൈപ്പ്’ ഉണ്ടാക്കുന്നതില്‍ ഈ പരമ്പരാഗത രീതിക്ക് വലിയ പങ്കുണ്ട്.
സിനിമ പോസ്റ്ററുകള്‍ മതിലുകളില്‍ പതിപ്പിക്കുന്നത് സിനിമകളുടെ വിജയത്തെയും പ്രചാരണത്തെയും ഇന്നും വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.
ഡിജിറ്റല്‍ യുഗത്തിലും ഈ പരമ്പരാഗത രീതി നല്‍കുന്നത് ഉയര്‍ന്ന ദൃശ്യപരത (High Visibility) ഇത് ആളുകള്‍ ദിവസവും യാത്ര ചെയ്യുന്ന റോഡുകളിലും ജംഗ്ഷനുകളിലും പോസ്റ്ററുകള്‍ കാണുമ്പോള്‍ സിനിമയെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ നിലനില്‍ക്കും.
പ്രാദേശികമായ പ്രചാരണം (Local Reach) തിയേറ്ററുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ പ്രേക്ഷകരിലേക്ക് നേരിട്ട് വാര്‍ത്ത എത്തിക്കാന്‍ ഇത് സഹായിക്കുന്നു.
തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തല്‍ (Constant Reminder) ഡിജിറ്റല്‍ പരസ്യങ്ങള്‍ പോലെ ഒരു ക്ലിക്കില്‍ ഇത് അപ്രത്യക്ഷമാകില്ല. ആ വഴി പോകുന്നവരുടെ കണ്ണില്‍ വീണ്ടും വീണ്ടും പതിഞ്ഞുകൊണ്ടിരിക്കും.
ചെലവ് കുറഞ്ഞ പരസ്യം (Cost-Effective) വലിയ ഹോര്‍ഡിംഗുകളെയോ പത്രടെലിവിഷന്‍ പരസ്യങ്ങളെയോ അപേക്ഷിച്ച് പോസ്റ്ററുകള്‍ അച്ചടിച്ച് പതിക്കാന്‍ ചെലവ് വളരെ കുറവാണ്.
കൗതുകം ഉണര്‍ത്തല്‍ (Creating Hype) ആകര്‍ഷകമായ ഡിസൈനുകളും പഞ്ച് ഡയലോഗുകളും ഉള്ള പോസ്റ്ററുകള്‍ സിനിമയെക്കുറിച്ച് ആളുകളില്‍ പെട്ടെന്ന് ചര്‍ച്ചകള്‍ ഉണ്ടാക്കും.
സാധാരണക്കാരിലേക്ക് എത്തുന്നു (Mass Appeal) സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത പ്രായമായവരിലേക്കും സാധാരണക്കാരിലേക്കും സിനിമയുടെ റിലീസ് വിവരങ്ങള്‍ എത്തിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിത്.
ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സജീവമാണെങ്കിലും, മാസ് സിനിമകളുടെയും മറ്റും റിലീസിനോട് അനുബന്ധിച്ച് ഇപ്പോഴും പോസ്റ്റര്‍ ഒട്ടിക്കുന്ന രീതി ഒരു ഉത്സവ പ്രതീതി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
ചുരുക്കത്തില്‍, സിനിമയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അണിയറയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വളരെ കഠിനാധ്വാനം ആവശ്യമുള്ള ഒരു ജോലിയാണിത്.
CinemaNewsAgency.Com