എ.ബി. ബിനിലിന്റെ ‘പോര്‍മുഴക്കം’ എന്ന തമിഴ് ചിത്രത്തില്‍ വടിവേലു നായകന്‍

എ.ബി. ബിനിലിന്റെ ‘പോര്‍മുഴക്കം’ എന്ന തമിഴ് ചിത്രത്തില്‍ വടിവേലു നായകന്‍

‘പൊങ്കാല’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എ.ബി. ബിനില്‍ തമിഴിലേക്ക് പ്രവേശിക്കുന്നു.
‘പോര്‍മുഴക്കം’ എന്ന ചിത്രമാണ് ബിനില്‍ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എ മണി ലാന്റ്, ഗോള്‍ഡ് പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പൂര്‍ണ്ണമായും കോടതി പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലര്‍ സിനിമയാണിത്. കോര്‍ട്ട്‌റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
സത്യസന്ധനും.

ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസില്‍ അധികാരത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിന്നും നീതി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു അഭിഭാഷികന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവര്‍ത്തകരുടേയും നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.

ഏപ്രില്‍ ആദ്യവാരത്തില്‍ ചെന്നൈയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
– വാഴൂര്‍ ജോസ്.

Post Your Comments Here ( Click here for malayalam )
Press Esc to close