
നീരജ് മാധവും അല്‍ത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ഏലിയന്‍ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ആകാംക്ഷയുണര്‍ത്തുന്ന രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഒരാള്‍ മറ്റൊരാളുടെ പുറത്തിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നല്‍കുന്നത്.
‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയന്‍ കഥാപാത്രമായി എത്തുന്നത് അല്‍ത്താഫ് സലീമാണ്.
അര്‍ഷ ബൈജു, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍ സുബിന്‍ ടാര്‍സന്‍, നിഹാല്‍,സഹീര്‍ മുഹമ്മദ്, തുഷാര പിള്ള,സച്ചിന്‍ ജോസഫ്, നിമ്‌ന ഫത്തൂമി
എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രെജു കുമാര്‍, രശ്മി രെജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഏപ്രില്‍ 12ന് സിംഗപ്പൂരില്‍ വെച്ച് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഈ പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളുമാണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകള്‍ നല്‍കുന്നു. മലയാളത്തില്‍ അപൂര്‍വമായി കൈകാര്യം ചെയ്യുന്ന ഏലിയന്‍ കോമഡി ജോണറിലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയകൃഷ്ണന്‍ ആര്‍ കെ, ഛായാഗ്രാഹണം- വിഷ്ണു ശര്‍മ്മ, കഥ തിരക്കഥ- നിയാസ് മുഹമ്മദ്, സംഗീതം- അര്‍ക്കാഡോ, എഡിറ്റര്‍- സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍സ്- അനന്തു സുരേഷ്, കിഷോര്‍ ആര്‍ കൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അര്‍ജ്ജുനന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- നൗഫല്‍ സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാഖില്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്‌റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എഎസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിംഗ്- വിഷ്ണു സുജാതന്‍, വിഎഫ്എക്‌സ്- ഫ്‌ലയിങ് പ്ലൂട്ടോ, സ്റ്റണ്ട്- എപിയന്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍- സണ്ണി താഴുതല, സ്റ്റില്‍സ്- അമല്‍ സി സദര്‍, ഡിസൈന്‍- ടെന്‍ പോയ്ന്റ്‌സ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com