
കോഴിക്കോട് : പി.കെ. റോസി ഫിലിം സൊസൈറ്റി കോഴിക്കോട് ഭരണസമിതി രൂപീകരണത്തിന് ശേഷം ആദ്യമായി ജെ.സി. ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സാഹിത്യ നഗരവും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി കോഴിക്കോട് ആനക്കുളം സാംസ്‌കാരിക നിലയില്‍ ഉള്ള ഭരത്.ബാലന്‍.കെ.നായര്‍ മെമ്മോറില്‍ ഹാളില്‍ നടത്തിവരുന്ന വെള്ളയാഴ്ച പ്രദര്‍ശനത്തിന്റെ വേദിയില്‍ വെച്ച് 06.03.2026 ന് ഉച്ചയ്ക്ക് 2.30pm ന് എന്ന ചലച്ചിത്രം പ്രദര്‍ശനം നടത്തി.
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിലെ ത്രിതല സംഘടനാ സംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന തലമായ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ(CDS)വനിതകളാണ് ഇത്തവണത്തെ ഫ്രൈഡേ സ്‌ക്രീനിംങിന്റെ ഹൈലൈറ്റ്.
ആനക്കുളം സാംസ്‌കാരിക നിലയം സ്ഥിതി ചെയ്യുന്ന ഇഉട ഭാരവാഹി ജാസ്മിന്റെ സഹകരണത്തോടെ ആനക്കുളം ഏരിയയിലെ ഇഉട വനിതകള്‍ പരിപാടിയില്‍ പങ്കെടുത്തു.
പി.കെ.റോസി ഫിലിം സൊസൈറ്റി കോഴിക്കോടിന്റെ ജോയിന്റ് സെക്രട്ടറി രജിത കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍, ചലച്ചിത്ര അക്കാദമി കോഴിക്കോട് മേഖല കോ ഓര്‍ഡിനേറ്ററും FFSIK ആര്‍.സി.മെമ്പറും പി.കെ.റോസി ഫിലിം സൊസൈറ്റി പ്രസിഡന്റുമായ നവീന വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങ് മുന്‍ ഡപ്യൂട്ടി കലക്ടറും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ശ്രീമതി ഇ. അനിതകുമാരി ഉദ്ഘാടനം ചെയ്തു.
നടി പ്രിയ ശ്രീജിത്ത് മുഖ്യതിഥിയായ ചടങ്ങില്‍ സി.ഡി.എസ് ഭാരവാഹി ജാസ്മിന്‍ പങ്കെടുത്തു. എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ ജസീന ആശംസയും നിഷിത കുമാരി നന്ദിയും പറഞ്ഞു.