പോരാട്ടവീര്യത്തിന്റെ ജീവിക്കുന്ന ചരിത്രം ഇനി ക്യാന്‍വാസില്‍!

പോരാട്ടവീര്യത്തിന്റെ ജീവിക്കുന്ന ചരിത്രം ഇനി ക്യാന്‍വാസില്‍!

ലളിതജീവിതം കൊണ്ടും വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും മാതൃകയായ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു.

‘സമരസഖാവ് പി.കെ. ഗുരുദാസന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ ബിജു നെട്ടറയാണ്. എന്‍.എന്‍. പിള്ള, കാക്കനാടന്‍ എന്നിവരെക്കുറിച്ചുള്ള മികച്ച ഡോക്യുമെന്ററികള്‍ക്ക് ശേഷമാണ് ബിജു നെട്ടറ ഈ പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്.

ക്യാമ്പസ് രാഷ്ട്രീയത്തില്‍ നിന്ന് തുടങ്ങി, കൊല്ലത്തിന്റെ മണ്ണില്‍ കശുവണ്ടികയര്‍ തൊഴിലാളികളുടെ നെഞ്ചകം തൊട്ടറിഞ്ഞ് അവരുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്കായി പോരാടിയ ആ വിപ്ലവജീവിതത്തിന്റെ ചരിത്രരേഖയായിരിക്കും ഈ ഡോക്യുമെന്ററി.

ബാനര്‍- നെട്ടറ മീഡിയ പ്രൊഡക്ഷന്‍സ്, സ്‌ക്രിപ്റ്റ്, സംവിധാനം- ബിജു നെട്ടറ, നിര്‍മ്മാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീര്‍ മംഗലത്ത്, വില്‍സണ്‍ പെരേര, എഡിറ്റിംഗ്- അഭിലാഷ് ബാലചന്ദ്രന്‍, പ്രോജക്ട് ചീഫ് കോഓര്‍ഡിനേറ്റര്‍- കെ സേതുമാധവന്‍, കോപ്രൊഡ്യൂസര്‍- ടി വി ബാലന്‍, ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷന്‍ പ്രൊഫ. അലിയാര്‍, അസ്സോ. ഡയറക്ടര്‍- പതി കെ നായര്‍, സൗണ്ട് മിക്‌സിംഗ് & ഡിസൈന്‍ ദിനേശ് പവിത്രേശ്വരം, സിങ്ക് സൗണ്ട് മോഹന്‍കുമാര്‍ (ചിത്രാഞ്ജലി), പ്രൊഡക്ഷന്‍ മാനേജര്‍- ജയചന്ദ്രന്‍ നെടുങ്ങോലം, കമന്ററി റൈറ്റര്‍- ബനന്ദകുമാര്‍ കടപ്പാള്‍, ലൊക്കേഷന്‍ മാനേജേഴ്‌സ്- ജെ വി കുറുപ്പ്, ഗോപന്‍ വി എസ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്- അയ്മന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, തിരുവനന്തപുരം, സ്‌കെച്ചസ് സിഗ്‌നി ദേവരാജ്, മുരളിദാസന്‍, ബ്രോഷര്‍ ശ്രീരഞ്ജ് ഗ്രാഫിക്‌സ്, സ്റ്റില്‍സ്- ജിജോ എസ് പരവൂര്‍, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close