
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്‌സ് ഫാക്ടറി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സിറിയക് ആലഞ്ചേരി നിര്‍മ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വഹിച്ച ‘പൈറേറ്റ്‌സ് ഓഫ് ഇടുക്കി’ സെപ്റ്റംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്നു.
സിനിമയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറങ്ങി.
ഇടുക്കിയുട പശ്ചാത്തലത്തിലൂടെ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ഈ ചിത്രത്തിലൂടെ സന്തോഷ് ഇടുക്കി അവതരിപ്പിക്കുന്നത്.
ഏറെ ശ്രദ്ധേയമായ ‘കൂടോത്ര’ത്തിനു ശേഷം സന്തോഷ് ഇടുക്കി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രന്‍ കീരിത്തോട്, അനുരാജ് ശിവഗിരി, ജോബി കുന്നത്തുംപാറ, ബിജു തോപ്പന്‍, അഭിലാഷ് വിദ്യാസാഗര്‍, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യന്‍, അനില്‍ കാളിദാസന്‍, കെ.വി. രാജു, സജി, ജോമോന്‍ പാറയില്‍, അജീഷ് ചില്ലിസ്, ജോമി വെണ്‍മണി, C.K. രാജു, സണ്ണി പനയ്ക്കല്‍, ലിബിയ ഷോജന്‍, ജിന്‍സി ജിസ്ബിന്‍, ജയ, വാലന്റീന (ഫ്രാന്‍സ്) എന്നിവരെ കൂടാതെ നിരവധി അഭിനേതാക്കള്‍ വേഷമിട്ടിരിക്കുന്നു.
ക്യാമറ- കിങ്ങന്‍ ജിതിന്‍, പശ്ചാത്തല സംഗീതം- റോണി റാഫേല്‍, എഡിറ്റര്‍- ജ്യോതിഷ് കുമാര്‍, സംഗീതം & സൗണ്ട് ഡിസൈന്‍- ജയ്‌സണ്‍ ജോണ്‍, ആര്‍ട്ട്- ഷിബു അടിമാലി, അജയ് കീഴില്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സേതു അടൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പൗലോസ് കുറുമറ്റം, മേക്കപ്പ്- പട്ടണം ഷാ, അരവിന്ദ് ഇടുക്കി, കോസ്റ്റ്യൂംസ്- ബിനു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സാജന്‍ കല്ലായി, അസോസിയേറ്റ് ഡയറക്ടര്‍- ജിഷ്ണു രാധാകൃഷ്ണന്‍, സ്റ്റുഡിയോ- ശുഭശ്രീ, സ്റ്റില്‍- രാജീവ് അഴിയൂര്‍, പബ്ലിസിറ്റി ഡിസൈന്‍- ഷിനോജ് സൈന്‍.
ശുഭശ്രീ സ്റ്റുഡിയോസ് ഈ ചിത്രം പ്രദര്‍ശനശാലകളില്‍ എത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com