തളര്‍ന്ന തെങ്ങുകള്‍ക്ക് ജീവന്‍ നല്‍കിയ കഥ!
കേരളത്തിന്റെ പെരുമയായിരുന്ന തെങ്ങുകൃഷിയും നാളികേര സമൃദ്ധിയും കുറച്ചുനാളുകളായി വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.
കാറ്റുവീഴ്ചയും മണ്ഡരിയും പോലുള്ള വില്ലന്‍ രോഗങ്ങള്‍ക്ക് പുറമേ, താളം തെറ്റിയ കാലാവസ്ഥയും തെങ്ങുകളുടെ നാശത്തിന് കാരണമായി. പെട്ടെന്നുള്ള വിളവെടുപ്പ് പ്രതീക്ഷിച്ച് പ്രയോഗിച്ച അമിതമായ രാസവളങ്ങളും അശാസ്ത്രീയമായ കീടനാശിനികളും മണ്ണിലെ ജൈവാംശത്തെയും പ്രകൃതിദത്ത പ്രതിരോധശേഷിയെയും പൂര്‍ണ്ണമായും തകര്‍ത്തു. എന്നാല്‍, ഇതില്‍ തളര്‍ന്നിരിക്കാന്‍ പിണറായിക്കാര്‍ തയ്യാറായിരുന്നില്ല.

മണ്ണിലേക്ക് ജൈവരീതികള്‍ തിരികെ കൊണ്ടുവന്നുകൊണ്ടും പ്രകൃതിസൗഹൃദ കൃഷിരീതികള്‍ സ്വീകരിച്ചുകൊണ്ടും മാത്രമേ നാളികേരത്തിന്റെ നാടെന്ന നമ്മുടെ പാരമ്പര്യം വീണ്ടെടുക്കാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞ കണ്ണൂര്‍ പിണറായിയിലെ ഒരുകൂട്ടം ജനങ്ങളും പിണറായി കൃഷിഭവനും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കൈകോര്‍ക്കുകയായിരുന്നു പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്. നാടിന് പുതിയൊരു പ്രതീക്ഷയേകിക്കൊണ്ട് ഒരു ‘ജൈവ വള നിര്‍മ്മാണ യൂണിറ്റ്’. കണ്ണൂരിലെ പിണറായി പഞ്ചായത്തിലെ പാച്ചപ്പൊയ്കയില്‍ വിജയം കൈവരിച്ച ജൈവ വള നിര്‍മ്മാണ യൂണിറ്റിനെയാണ് ഈ എപിസോഡിലൂടെ പരിചയപ്പെടുത്തുന്നത്.

പിണറായി ഗ്രാമപഞ്ചായത്തിന്റെയും പിണറായി കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാച്ചപ്പൊയ്കയില്‍ 2013ല്‍ 10 ലക്ഷം രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച ഒരു നൂതന സംരംഭമാണ് കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തിലുള്ള ജൈവ വള നിര്‍മ്മാണ യൂണിറ്റ്. ഏകദേശം 10 ലക്ഷം രൂപയുടെ യന്ത്രോപകരണങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാര്‍ഷിക കര്‍മ്മ സേനയ്ക്ക് വിതരണം ചെയ്ത് അതില്‍ ഒമ്പത് വനിതകള്‍ക്ക് യന്ത്ര പ്രവര്‍ത്തനത്തില്‍ ട്രെയിനിങ്ങും കൊടുത്തിട്ടായിരുന്നു ഈ സംരംഭത്തിന്റെ തുടക്കം. എന്നാല്‍, അത് തുടക്കത്തില്‍ വേണ്ട രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിക്കാതാവുകയും പരിചയക്കുറവും ആരംഭത്തിന്റേതായ ബാലാരിഷ്ടതകളും കൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കാതെവരികയും ചെയ്യുകയായിരുന്നു. പിന്നീട് അതിനെ മറികടന്നുകൊണ്ട് അവര്‍ 2022 ഒക്ടോബറില്‍ ഒന്നുകൂടെ വിപുലമായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 2022ല്‍ സുമനസ്സുള്ള സ്വകാര്യ വ്യക്തി എം. ചന്ദ്രന്‍ തന്റെ ഉടമസ്തതയിലുള്ള ഒരു സ്ഥലം അദ്ദേഹം വിട്ടുതന്നതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ എന്‍.ആര്‍.ഇ.ജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുകയും പഞ്ചായത്തിലുള്ള തെങ്ങ് കര്‍ഷകര്‍ക്കും മറ്റ് ജനങ്ങള്‍ക്കും ആവശ്യമായിട്ടുള്ള ശുദ്ധമായ ജൈവവളം കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജൈവവള നിര്‍മ്മാണം തുടങ്ങുകയായിരുന്നു.
എം ചന്ദ്രന്‍, പ്രസിഡന്റ്ായിട്ടുള്ള കാര്‍ഷിക കര്‍മ്മ സേനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് കാരായി വിജയന്‍ മാസ്റ്ററാണ്. ഫെസിലിറ്റെറ്റര്‍ – ഉജിഷ.

കൂടുതലായി നമുക്ക് ഈ വിജയ സംരംഭത്തെക്കുറിച്ച് ഈ വീഡിയോയിലൂടെ കണ്ടറിയാം.
ട്രൈക്കോഡെര്‍മ സമ്പുഷ്ടികരിച്ച ചാണകപ്പൊടി, വെര്‍മി കമ്പോസ്റ്റ്, ചകരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിവാഷ്, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്, പഞ്ചഗവ്യം, ജൈവകീടനാശിനികള്‍, ഗോമൂത്രം, ബയോപൊട്ടാഷ്, എന്റിച്ച്, ചാണകപ്പൊടി തുടങ്ങിയവയും ഈ കേന്ദ്രത്തില്‍ നിര്‍മിക്കുന്നുണ്ട്.

മണ്ണറിഞ്ഞു നിര്‍മ്മിക്കുന്ന മികച്ച ജൈവ വളങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ ഈ കേന്ദ്രത്തിന് തുടര്‍ന്നും വലിയ വളര്‍ച്ചയുണ്ടാകട്ടെ. കൂടുതല്‍, വൈവിധ്യമാര്‍ന്ന, ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനും, കൂടുതല്‍ കുടുംബങ്ങള്‍ക്ക് താങ്ങും, തണലുമായി മാറാനും, ഇതിലൂടെ സാധിക്കട്ടെ. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഈ ഉദ്യമത്തിന് ആഗോളതലത്തില്‍ തന്നെ, വന്‍ സ്വീകാര്യതയും പ്രശസ്തിയും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു!
————————————————————————-
നിങ്ങളുടെ സ്ഥാപനത്തിന്റെ വളര്‍ച്ചയും വിജയഗാഥയും ഇനി ലോകം അറിയട്ടെ! ഞങ്ങളോടൊപ്പം ചേരൂ…
നിങ്ങളുടെ സംരംഭത്തിന്റെ കഥ പറയുന്ന പ്രൊഫഷണല്‍ കോര്‍പ്പറേറ്റ് വീഡിയോകളും, ഡോക്യൂമെന്ററികളും, ആകര്‍ഷകമായ ചിത്രങ്ങളോടും വീഡിയോകളോടും കൂടിയ ആര്‍ട്ടിക്കിളുകളും ഇനി ഏറ്റവും മികച്ച നിലവാരത്തില്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക്…
വിശദവിവരങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക!
Mob : +91 8078 255 266
Email: newstimenetwork@gmail.com
Chat on WhatsApp