
ഗായത്രി
കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് യു.എ.ഇയില്‍ വന്‍ ജനപ്രീതി നേടിയ ഫിജികാര്‍ട്ട്.കോം ഇന്ത്യയിലും പ്രവര്‍ത്തനം ആരംഭിച്ചു. അങ്കമാലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ചലച്ചിത്രതാരം തമന്ന ഭാട്ടിയ ലോഞ്ചിംഗ് പ്രഖ്യാപനം നടത്തി. ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍, സി.ഇ.ഒ ഡോ. ജോളി ആന്റണി, സി.ഒ.ഒ അനീഷ് കെ. ജോയ്, റോജി എം. ജോണ്‍ എം.എല്‍.എ., മുന്‍മന്ത്രി ജോസ് തെറ്റയില്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.എ. ഗ്രേസി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡയറക്ട് മാര്‍ക്കറ്റിംഗും ഓണ്‍ലൈന്‍ വ്യാപാരവും സംയോജിക്കുന്ന ആദ്യ ഇകൊമേഴ്‌സ് പഌറ്റ്‌ഫോമാണ് ഫിജികാര്‍ട്ട്.കോം. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗജന്യമായി പാര്‍ട്ണര്‍ സ്‌റ്റോര്‍ തുറന്ന് വില്‍പ്പനയുടെ ലാഭവിഹിതം സ്വന്തമാക്കാം. ഫിജികാര്‍ട്ട്.കോമിലെ ഉത്പന്നങ്ങളാണ് പാര്‍ട്ണര്‍ സ്‌റ്റോറിലും ലഭിക്കുക.