
യുദ്ധത്തിനും യുദ്ധകെടുതികള്‍ക്കും എതിരെ എ.ഐ സാങ്കേതിക വിദ്യയില്‍ ഒരുക്കിയ ‘ഫിനിക്‌സ് ഓള്‍വേയ്‌സ് പീസ്’ എന്ന മ്യൂസിക്ക് വീഡിയോ ശ്രദ്ദേയമാകുന്നു. പൂര്‍ണമായും എ.ഐ സാങ്കേതികതയില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.
‘ഫിനിക്‌സ് ഓള്‍വേയ്‌സ് പീസിന്റെ തിരക്കഥ എഴുതി എ.ഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ഠിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ആലുവ സ്വദേശി മോബിന്‍ കുന്നത്താണ്.
നാടകം, മിമിക്രി, സിനിമ രംഗത്ത് ഇതിനു മുന്‍പും നിരവധി പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുള്ള മോബിന്‍ കുന്നത്ത് സംവിധാനം ചെയ്യുന്ന ആറാമത്തെ ഷോര്‍ട് ഫിലിമാണ് ‘ഫിനിക്‌സ് ഓള്‍വേയ്‌സ് പീസ്’.
കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് കൂടി ആയിരുന്ന മോബിന്‍ കുന്നത്ത് തിരക്കഥാകൃത്ത് കൂടിയാണ്.
വ്യത്യസ്ഥമായ തിരക്കഥകള്‍ ഒരുക്കി സിനിമകള്‍ സംവിധാനം ചെയ്യണം എന്ന ആഗ്രഹത്തോടെ നിര്‍മ്മാക്കളെ കണ്ടെത്താന്‍ ഉള്ള ശ്രമത്തിലാണ് ഇപ്പോള്‍.