‘പേട്രിയറ്റ്’ ജൂണ്‍ 5ന് ZEE5ല്‍ സ്ട്രീമിങ് ആരംഭിക്കും

‘പേട്രിയറ്റ്’ ജൂണ്‍ 5ന് ZEE5ല്‍ സ്ട്രീമിങ് ആരംഭിക്കും

മലയാള സിനിമയിലെ രണ്ട് വന്‍ പ്രതിഭകളായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രം ജൂണ്‍ 5 മുതല്‍ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ ZEE5ല്‍ റിലീസ് ചെയ്യും.

ഡാനിയല്‍ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടര്‍ ആയാണ് മമ്മൂട്ടി എത്തുന്നത്.
വന്‍ ബജറ്റില്‍ എത്തിയ ചിത്രത്തിന്റെ നിര്‍മാണം ആന്റോ ജോസഫ്, കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി.ആര്‍. സലീം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.
സംവിധാനത്തിനു പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, സറിന്‍ ഷിഹാബ്, ജിനു ഏബ്രഹാം, ഇന്ദ്രന്‍സ്, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്റണി, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, വിനീത് തട്ടില്‍, ഗീതി സംഗീത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഒരു സര്‍പ്രൈസ് ക്യാരക്ടര്‍ ആയാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.

പെരിസ്‌കോപ്പ് എന്നൊരു പ്രോഗ്രാമിങ് ഉണ്ടെന്നും ജനങ്ങളെ നിരീക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന നിയമവിരുദ്ധ ശ്രമം തടയാനായി സാമൂഹിക ഉത്തരവാദിത്വമുള്ള ചിലര്‍ വരുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്‍പോട്ട് പോകുന്നത്.അന്‍പതിലധികം സിനിമകളില്‍ ഒരുമിച്ചഭിനയിച്ചെങ്കിലും വലിയൊരിടവേളയ്ക്കുശേഷമാണ് ഇരുവരും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ വീണ്ടും ഒരേ ഫ്രെയിമില്‍ എത്തുന്നത്.

പേട്രിയറ്റിന്റെ എഴുത്തുജോലികള്‍ പൂര്‍ത്തിയാക്കിയശേഷം ഓരോ കഥാപാത്രത്തിനും യോജിച്ച താരങ്ങളെ കഥയിലേക്ക് കൊണ്ടുവരുകയായിരുന്നെന്ന് ചിത്രത്തിന്റെ രചയിതാവും സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന്‍ പറഞ്ഞു.

ആദ്യമായി കഥകേള്‍ക്കുമ്പോള്‍ പറയുന്ന വലിയ ലൊക്കേഷനുകളും അഭിനേതാക്കളുമെല്ലാം ചിത്രീകരണം തുടങ്ങുമ്പോള്‍ മാറിമറിഞ്ഞ് ചെറുതാകാറാണ് പതിവെന്നും, എന്നാല്‍ പേട്രിയേറ്റിനെ സംമ്പന്ധിച്ചെടുത്തോളം ചിത്രികരണത്തിലേക്കെത്തിയപ്പോള്‍ എല്ലാം കൂടുതല്‍ വലുതാകുന്ന കാഴ്ച്ചയാണ് കണ്ടതെന്ന് മമ്മുക്ക പറഞ്ഞു.ഒരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close