‘പാതിരക്കുറുക്കന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

‘പാതിരക്കുറുക്കന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കോമഡി ഫാമിലി എന്റര്‍ടെയ്‌നറുമായി പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എവെര്‍ഗ്രീന്‍ ഗ്യാങ്‌ന്റെ ‘പാതിരാക്കുറുക്കന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്.

അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് നിര്‍മ്മിച്ച്, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാക്കുറുക്കന്‍’ സെപ്തംബറില്‍ പ്രദര്‍ശനത്തിനെത്തും.

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും വരുന്ന നാലുപേര്‍ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയില്‍ ചെന്നുപെടുന്നതും, തുടര്‍ന്നുള്ള അവരുടെ അതിജീവനവും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് പാതിരാകുറുക്കന്‍. ഇവരെക്കൂടാതെ ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സെഴ്‌സ് ആയ അശ്വിതഅശ്വിജ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.

രചന- സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍, സെല്‍വകുമാര്‍ എസ് ഛായാഗ്രഹണം, സംഗീതം- ഗോപി സുന്ദര്‍, എഡിറ്റര്‍- അതുല്‍ വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മന്‍സൂര്‍ വെട്ടത്തൂര്‍, പ്രോജക്റ്റ് ഡിസൈനര്‍- ഷിംന ബി, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, പിആര്‍ഒ- എ എസ് ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close