‘പാതിരാ കുറുക്കന്‍’ ഡിസംബര്‍ 11ന് തിയേറ്ററുകളിലെത്തും

‘പാതിരാ കുറുക്കന്‍’ ഡിസംബര്‍ 11ന് തിയേറ്ററുകളിലെത്തും

മലയാള സിനിമയിലെ ഹാസ്യത്തിന്റെ സുവര്‍ണ്ണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന താരസംഗമവുമായി ‘പാതിരാ കുറുക്കന്‍’ ഡിസംബര്‍ 11ന് തിയേറ്ററുകളിലെത്തുന്നു. പ്രേക്ഷകരെ ഏറേ പൊട്ടിച്ചിരിപ്പിച്ച ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നീ പ്രിയതാരങ്ങള്‍ പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പ്രധാന വേഷങ്ങളില്‍ ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ‘പാതിരാ കുറുക്കന്‍’ നവാഗതനായ ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്നു. കുടുംബപ്രേക്ഷകര്‍ക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ നര്‍മ്മവും രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.കൂടാതെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ അശ്വിത-അശ്വിജ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ആദ്യമായി ഒരുമിച്ച് ഒരു ഗാനം ആലപിക്കുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.

സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം എഴുതുന്നു.
ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്. സംഗീതം: ഗോപി സുന്ദര്‍. എഡിറ്റിംഗ്: അതുല്‍ വിജയ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മന്‍സൂര്‍ വെട്ടത്തൂര്‍. പ്രോജക്ട് ഡിസൈനര്‍: ഷിംന ബി. കലാസംവിധാനം: ത്യാഗു തവനൂര്‍. മേക്കപ്പ്: രാജേഷ് നെന്മാറ. വസ്ത്രാലങ്കാരം: സുകേഷ് താനൂര്‍.
പി.ആര്‍.ഒ: എ.എസ്. ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close