U/A സര്‍ട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

U/A സര്‍ട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആന്റെണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സര്‍ട്ടിഫിക്കറ്റുമായി സെന്‍സര്‍ ചെയ്യുപ്പെട്ടു
, വിഷുക്കാലം ആലോഷിക്കാനായി ഏപ്രില്‍ പതിനഞ്ചിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

സമീപകാല മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മടക്കില്‍ എത്തുന്ന മാസ് എന്റെര്‍ടൈനര്‍ ചിത്രമാണ് ‘പള്ളി ചുട്ടമ്പി’.

വേള്‍ഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എന്റെര്‍ടൈന്‍മെന്റ് എന്നീ ബാനറുകളില്‍ നൗഫല്‍ ബ്രജോഷ് മുഹമ്മദ്, ചാണക്യചരണ്‍, ചൈതന്യ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

1957-58 കാലഘട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ഒരു കാര്‍ഷിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.
ആകാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ പുരോഗതി.

എതിര്‍ ശബ്ദങ്ങള്‍ക്ക് അവസ്സരമില്ലാത്ത ഒരു കാലവും, ഒരു സമൂഹത്തേയും ഞെട്ടിച്ചു കൊണ്ട് ഒരു എതിര്‍ ശബ്ദം എത്തുന്നതോടെയാണ് ചിത്രം സംഘര്‍ഷഭരിതമാകുന്നത്.

ഒരു കൊമേഴ്‌സ്യല്‍ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റെര്‍നറാണ് ഈ ചിത്രം. കയാദു ലോഹറാണ് നായിക.

മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദര്‍ശനത്തിനെത്തുന്നത്.

വിജയരാഘവന്‍, ബാബുരാജ്, സുധീര്‍ കരമന, തെലുങ്കു നടന്‍, ശിവകുമാര്‍, അജയ് (കന്നഡ)ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, അലക്‌സ്, ഇ കുര്യന്‍, വിനോദ് കെടാമംഗലം, ജോസുകുട്ടി, അര്‍ജുന്‍ രാജേഷ്, ആര്‍ച്ചിത്, ഗോപകുമാര്‍ അടൂര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തില്‍ അണിനിരക്കുന്നു.

കോ പ്രൊഡ്യൂസേര്‍സ്- തന്‍സീര്‍ സലാം, മേഘ ശ്യാം.

ദാദാസാഹിബ്, ശിക്കാര്‍, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ.

സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം- ടിജോ ടോമി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം- ദിലീപ് നാഥ്, മേക്കപ്പ്- റഷീദ് അഹമ്മദ്,
കോസ്റ്റ്യൂം ഡിസൈന്‍- മഞ്ജഷ രാധാകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- കിരണ്‍ റാഫേല്‍, റെനിത് രാജ്, സ്റ്റില്‍സ്- റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍,
കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍- അലക്‌സ് ഇ കുര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- നോബിള്‍ ജേക്കബ്ബ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- എബി കോടിയാട്ട്, ജെറി വിന്‍സന്റ്.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close