
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത്, ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രില്‍ പത്തിന് റിലീസ് ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ടൊവിനോ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പ്രകാശനം ചെയ്തു.
സൗദി അറേബ്യയില്‍ ഏപ്രില്‍ രണ്ടിനു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രയിലര്‍ പ്രകാശനം നടത്തിയത്.
സൗദി അറേബ്യയില്‍ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്.
സംവിധായകന്‍ ഡിജോ ജോസ് ആന്റണി, നായകന്‍ ടൊവിനോ തോമസ്, നായിക കയാദു ലോഹര്‍ എന്നിവരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.
വലിയ ജന പങ്കാളിത്തമാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ഈ ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേക്ഷകസമൂഹം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കാരണമായത്.
വേള്‍ഡ് വൈഡ് ഫിലിംസ് & സീക്യൂബ് ബ്രോസ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നൗഫല്‍, ബ്രജോഷ് മുഹമ്മദ്, ചാണക്യചരണ്‍, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
1957-58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാര്‍ഷിക ഗ്രാമത്തിന്റെ കഥയാണ് വലിയ മുതല്‍മുടക്കില്‍, വിശാലമായ ക്യാന്‍വാസ്സിലും, വലിയ താരനിരയുടെ അകമ്പടിയോടെയും അവതരിപ്പിക്കുന്നത്.
തുടക്കം മുതല്‍ ഉദ്വേശത്തിന്റെ മുള്‍മുനയിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഹൃദ്യമായ കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും, മനോഹരമായ പ്രണയത്തിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കിയാണ് അവതരിപ്പിക്കുന്നത്.
ഒരു ക്ലീന്‍ എന്റെര്‍ടൈനര്‍, കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ പള്ളിച്ചട്ടമ്പിയെ പ്രേക്ഷകരിലേക്ക് ഏറെ സമന്വയിപ്പിക്കുന്നു.
യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോതോമസ്സിനെ ഒരു മാസ് എന്റെര്‍ടൈനര്‍ ഹീറോ ആക്കുവാന്‍ ഏറെ അനുയോജ്യമായ ചിത്രം കൂടിയായിരിക്കുമിത്.
ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, രാഷ്ടീയ വ്യവസ്ഥിതികളും ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നു.
ടൊവിനോ തോമസ്സിന്റെ കരിയറിലെ ഏറ്റവും മികച്ച കഥപാത്രമായിരിക്കും ഈ ചിത്രത്തിലേത്.
മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
വിജയരാഘവന്‍, ബാബുരാജ്, സുധീര്‍ കരമന, തെലുങ്കു നടന്‍ ശിവകുമാര്‍, അജയ് (കന്നഡ), ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, അലക്‌സ് ഇ. കുര്യന്‍, വിനോദ് കെടാമംഗലം, ജോസുകുട്ടി, അര്‍ജുന്‍ രാജേഷ്, ആര്‍ച്ചിത്, ഗോപകുമാര്‍ അടൂര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തില്‍ അണിനിരക്കുന്നു.
കോ പ്രൊഡ്യൂസേര്‍സ്- തന്‍സീര്‍ സലാം, മേഘ ശ്യാം.
ദാദാസാഹിബ്, ശിക്കാര്‍, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ.
സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം- ടിജോ ടോമി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം- ദിലീപ് നാഥ്, മേക്കപ്പ്- റഷീദ് അഹമ്മദ്,
കോസ്റ്റ്യൂം ഡിസൈന്‍- മഞ്ജഷ രാധാകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- കിരണ്‍ റാഫേല്‍, റെനിത് രാജ്, സ്റ്റില്‍സ്- റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍,
കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍- അലക്‌സ് ഇ. കുര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- നോബിള്‍ ജേക്കബ്ബ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- എബി കോടിയാട്ട്, ജെറി വിന്‍സെന്റ്.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com