
പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച് 7.1 ഡോള്‍ബി സൗണ്ട് മിക്‌സിംഗോടെ ഒരുങ്ങുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘പഗിട കളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘പണി’ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ദേവസൂര്യ, ടിറ്റോ വില്‍സണ്‍, രഞ്ജിത മുകുന്ദന്‍, അന്ന മരിയ, അമല്‍ സുരേഷ്, പ്രിന്‍സ് ജോണ്‍, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറില്‍ മുരളി ദേവസൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷന്‍ എന്നിവയും സംവിധായകന്‍ നിഷാദ് ഹസന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. എസ് എസ് കാര്‍ത്തികേയന്‍, ദിനു മോഹന്‍, നിഷാദ് ഹസന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് വിനായക് ശരത് ചന്ദ്രന്‍ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂര്‍ത്തി, ദിയ കരണ്‍ ആനന്ദ് എന്നിവരാണ് ഗായകര്‍.
അസോസിയേറ്റ് ഡയറക്ടര്‍- മുരളി ദേവസൂര്യ, സ്‌ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അമല്‍ സുരേഷ്, അഭിനന്ത് പി. രമേശ്,
സൗണ്ട് എഫക്റ്റ്‌സ് ആന്റ് ഫൈനല്‍ മിക്‌സ്- കരുണ്‍ പ്രസാദ്, സൗണ്ട് എഞ്ചിനീയര്‍- ദീപക് വര്‍ഗീസ്, ഡി.ഐ- റെജിന്‍ സാന്റോ, മേക്കപ്പ് ചീഫ്- അഞ്ജലി നായര്‍, സ്റ്റില്‍സ്- റഹീസ് റോബിന്‍സ്, പോസ്റ്റര്‍ ഡിസൈന്‍- നിഷാദ് ഹസന്‍, ശ്രീജിത്ത് പുത്തന്‍മടം, ക്രിയേറ്റീവ് സപ്പോര്‍ട്ട്- അനന്തു അശോകന്‍, മില്‍ജോ ജോണി.
കേരളത്തില്‍ നടന്ന ഒരു കൊലപാതകവും തുടര്‍ന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമാകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്‌പെന്‍സ്, റൊമാന്‍സ്, റിവഞ്ച് ത്രില്ലര്‍ ചിത്രമാണ് ‘പഗിട കളി’.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.
പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവന്‍.