
മഹേഷ് മാധവ് കമ്മത്ത്-
മുത്താര്‍മുടി കുടകരുടെ പടയില്‍ വീണു മരിച്ച് ദൈവക്കരുവായി മാറിയ മന്നപ്പന്‍. നൂറ്റെട്ട് തുണ്ടങ്ങളായി വെട്ടിയെറിഞ്ഞ മന്നപ്പന്റെ ചിതയെരിഞ്ഞൊടുങ്ങുമ്പോള്‍ മന്നപ്പനെന്ന മനുഷ്യന്റെ കഥ മാത്രമാണവസാനിക്കുന്നത്. ഊരും ഉയിരും കാത്ത കതിവന്നൂര്‍ വീരന്റെ കഥ അവിടെ തുടങ്ങുന്നു.

കതിവന്നൂരിലെ മലനിരകളെ വിറപ്പിച്ചുകൊണ്ട് മന്നപ്പന്റെ ചിതയിലേക്ക് ഉടന്തടി ചാടിയ ചെമ്മരത്തി. മരണം കൊണ്ട് അനശ്വരരായി മാറിയ പ്രണയത്തിന്റെ നിത്യചൈതന്യങ്ങള്‍.
മന്നപ്പനും ചെമ്മരത്തിയും അതിമാനുഷരായിരുന്നില്ല; മണ്ണില്‍ ചവിട്ടി നടന്ന പച്ച മനുഷ്യരായിരുന്നു. എന്നാല്‍ വിധി അവര്‍ക്ക് എഴുതിവെച്ചത് രക്തം കൊണ്ട് എഴുതിയ ഇതിഹാസമായിരുന്നു. ചതിയുടെ വാള്‍ത്തുമ്പില്‍ പിടഞ്ഞുതീര്‍ന്ന മന്നപ്പന്റെ ചിതയില്‍ സ്വയം സമര്‍പ്പിച്ച ചെമ്മരത്തി പ്രണയത്തെ മരണത്തേക്കാള്‍ വലിയ സത്യമാക്കി മാറ്റി. കതിവന്നൂരിലെ മലനിരകളില്‍ നിന്ന് മലങ്കാറ്റ് ആഞ്ഞു വീശുമ്പോള്‍ നമ്മുടെ തെയ്യക്കാവുകളില്‍ പടവാളിന്റെ സീല്‍ക്കാരവും ചിലമ്പൊലികളും കേള്‍ക്കാം. ചാരമായി ചിതറി പോയ ശരീരം വിശ്വാസങ്ങളുടെ അഗ്‌നിപ്രഭയില്‍ ഉറഞ്ഞുണരുന്ന അഭൗമമായ പുനര്‍ജനി.

ചെമ്മരത്തിത്തറയിലെ തീവെട്ടങ്ങള്‍ക്ക് ചുറ്റും ആത്മവീര്യത്തിന്റെ കനല്‍ ഒടുങ്ങാത്ത ഒരു മനുഷ്യന്‍ ദൈവക്കരുവായി മാറിയ കഥ പറയുന്നു. അവന്റെ കഥ കേട്ട് അവള്‍ ജ്വലിച്ചു നില്‍ക്കുന്നു. ‘പടവാളി’ പ്രണയത്തിന്റെ കനലില്‍ നിന്ന് ഉയിരെടുത്ത വീരഗാഥ.
ശിവരഞ്ജിനി ബാലാജി കലാഭവന്‍ ഡാന്‍സ് തിയറ്റര്‍ സ്‌കൂളിന്റെ ആറാമത്തെ തീയറ്റര്‍ പ്രൊഡക്ഷന്‍ ആണ് ‘പടവാളി’. അരങ്ങിലും അണിയറയിലുമായി 80 ഓളം കലാകാരര്‍ ഭാഗമാകുന്നു. ‘പടവാളി’യുടെ സ്‌ക്രിപ്റ്റും, സംഗീതവും സംവിധാനവും നിര്‍വഹിക്കുന്നത് മിധുന്‍ മലയാളമാണ്. RLV കവിതയുടെ കൊറിയോഗ്രഫിയില്‍ അരങ്ങിലെത്തുന്ന അവതരണം തിയറ്ററിന്റെ പുതിയ സാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നു.

തിരക്കഥ, സംഗീതം, സംവിധാനം: മിധുന്‍ മലയാളം. നൃത്തസംവിധാനം: ആര്‍എല്‍വി കവിത, വരികള്‍: മൃദുല രാമചന്ദ്രന്‍ & മിധുന്‍ മലയാളം, കലാസംവിധാനം: ഷിനോജ് അശോകന്‍, ലൈറ്റ് ഡിസൈന്‍: ധനേഷ് ഇന്‍വിസിബിള്‍.

കതിവന്നൂര്‍ വീരന്റെ ജീവിതകഥ ആദ്യമായി തിയേറ്റര്‍ കൊറിയോഗ്രാഫില്‍…
ഈ ഉത്സവ സീസണില്‍ പടവാളി നിങ്ങളുടെ വേദിയിലേക്ക്!
Booking Started
9895781841 | 9847957050
ക്ഷേത്രോത്സവങ്ങളിലും ഫെസ്റ്റിവല്‍ വേദികളിലും പടവാളി അവതരിപ്പിക്കാനുള്ള ബുക്കിംഗ് ആരംഭിച്ചു.
Online PR – CinemaNewsAgency.Com
