‘ഒഴിയാതെ’ ജൂണ്‍ 25ന് റിലീസ്

‘ഒഴിയാതെ’ ജൂണ്‍ 25ന് റിലീസ്

1970കളില്‍ അടിയന്തിരാവസ്ഥയില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്കുനേരെ അഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ നീറുന്ന കനലുകളില്‍ നിന്നും ഊതിപ്പെരുക്കിയെടുത്ത് ഫറൂഖ് അബ്ദുള്‍ റഹിമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒഴിയാതെ ജൂണ്‍ ഇരുപത്തിയഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു.

ഇന്‍സൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറില്‍മേതില്‍ കോമളന്‍കുട്ടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സോണി സുകുമാരന്‍ നിര്‍വഹിക്കുന്നു.

മേതില്‍ സതീശന്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍- പ്രേംസായ്, കല- പ്രമോദ് പള്ളിയില്‍, കോസ്റ്റ്യൂംസ്- ലത മോഹന്‍, സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സ്- ഗണേഷ് മാരാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിന്‍സ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാധാകൃഷ്ണന്‍ ചേലേരി, വിതരണം- സനോജ് സലാഹൂദ്ദീന്‍, സന്‍ഹ സ്റ്റുഡിയോ, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close