കഠിനമായ വ്യായാമം അപകടം: ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്നറിയിപ്പുകളും

കഠിനമായ വ്യായാമം അപകടം: ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്നറിയിപ്പുകളും

കഠിനമായ വ്യായാമത്തെ തുടര്‍ന്ന് പേശികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് കൊല്‍ക്കത്ത സ്വദേശിയായ പതിനാറുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടവേളയില്ലാതെ തുടര്‍ച്ചയായി ഒരു മണിക്കൂറിലധികം വ്യായാമം ചെയ്ത കൗമാരക്കാരന് ‘റാബ്‌ഡോമയോളിസിസ്’ എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അമിതമായ വ്യായാമം കാരണം പേശികള്‍ക്ക് പരിക്കേല്‍ക്കുകയും പേശിനാരുകളിലെ വിഷഘടകങ്ങള്‍ രക്തപ്രവാഹത്തിലൂടെ വൃക്കകളില്‍ പ്രവേശിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

 

വ്യായാമത്തിന് പിന്നാലെ കാലുകളില്‍ കടുത്ത വേദനയും ബലഹീനതയും അനുഭവപ്പെട്ട കുട്ടി കടും ചുവപ്പ് നിറത്തില്‍ മൂത്രമൊഴിക്കാന്‍ തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. പേശികളിലെ വീക്കം, ബലഹീനത, കടുത്ത വേദന, തവിട്ടോ ചുവപ്പോ നിറത്തിലുള്ള ഇരുണ്ട മൂത്രം, നിര്‍ജ്ജലീകരണം, മൂത്രത്തിന്റെ അളവ് കുറയല്‍, ഓക്കാനം, ബോധക്ഷയം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പേശികള്‍ക്ക് പരിക്കേറ്റ് ഒന്നു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായേക്കാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close