
ഒരു തനി നാടന്‍ കോമഡി തുള്ളല്‍ എന്ന രസകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളല്‍’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തു. ജൂലൈ ഇരുപത്തിനാലിന് ഗുഡ് ഫെലോസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
ഒരു പൂച്ചയുടെ തലക്കു പിന്നില്‍ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കള്‍ നിറ ചിരിയോടെ നില്‍ക്കുന്ന, ചിരിക്കാന്‍ വരൂ എന്ന അടികുറിപ്പോടെയുള്ള ഒരു പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഹിരണ്‍ മഹാജനും, ജി. മാര്‍ത്താണ്ഡനുമാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ്.
സാധാരണക്കാര്‍ താമസ്സിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്‌നം ആഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വിജയരാഘവന്‍, ഹരിശ്രി അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍ ജെറോം, ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പത് യാന്‍, അനിയപ്പന്‍, ശ്രീരാജ്, പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ കെ. ജയദീഷ്, ചിത്രാ നായര്‍, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോന്‍, ബേബി റിഹരാജ് എന്നിവര്‍ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിന്റേതാണു തിരക്കഥ.
സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവര്‍ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.
യുവതലമുറക്കാരുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ രാഹുല്‍ രാജിന്റേതാണ് സംഗീതം. പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- സുജിത് രാഘവ്, മേക്കപ്പ്- അമല്‍ സി. ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍- സിജി തോമസ് നോബല്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍, പ്രൊഡക്ഷന്‍ സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, മാനേജേഴ്‌സ്- റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com