കടുവാക്കുന്നേല്‍ കുറുവച്ചന്റെ ആദ്യ ലുക്ക് എത്തി

കടുവാക്കുന്നേല്‍ കുറുവച്ചന്റെ ആദ്യ ലുക്ക് എത്തി

പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചും മീനച്ചില്‍ താലൂക്കില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍.

പഴയ തലമുറക്കാര്‍ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്ത്തുകയും ചെയ്യുമ്പോള്‍ പുതുതലമുറക്കാര്‍ക്ക് കുറുവച്ചന്‍ റോള്‍ മോഡലാണ്.

ഈ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’.

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈസ്റ്റര്‍ ദിനത്തില്‍ പുറത്തുവിട്ടിരിക്കുന്നു.
സുരേഷ് ഗോപിയാണ് കടുവാക്കുന്നേല്‍ കുറുവച്ചനെ ഭദ്രമാക്കു അത്.

നീണ്ട കുരിശുള്ള ഒരു ചെയിന്‍ വായ്ക്കുള്ളില്‍ അമര്‍ത്തിപ്പിടിച്ചുള്ള ലുക്കിലാണ് കുറുവച്ചന്റെ ആദ്യ ലുക്ക് എത്തിയിരിക്കുന്നത്.

Though I fall…..will Rise again (വീണു പോയാലും ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും.) വിശുദ്ധ ബൈബിളിലെ മിഖായേലിന്റെ ഒരു വാക്യമാണിത്. ഈ ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്.

ഒരുപാട് അര്‍ത്ഥങ്ങള്‍ ഈ വാക്യത്തിനു പുറകിലുണ്ട്. ഈ ഉയര്‍ത്തെഴുന്നേല്‍പ്പിനിടയിലെ സംഭവങ്ങളാഞ്ഞ് വലിയ സംഘര്‍ഷഭരിതമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വലിയ താരനിര, വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്നതാണ് ഈ ചിത്രം.

ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരണം നടന്നു വരുന്നു.

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

മാസ് ആക്ഷന്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക അഭിനയയാണ്.

ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ലാല്‍, കബീര്‍ ദുഹാന്‍ സിംഗ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ ഗോപി, സുശീല്‍ കുമാര്‍, പൂജപ്പുര രാധാകൃഷ്ണന്‍, മേഘനാ രാജ് എന്നിവവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. എഴുപതില്‍ അധികം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
രചന- ഷിബിന്‍ ഫ്രാന്‍സിസ്, ഗാനങ്ങള്‍- വയലാര്‍ ശരത് ചന്ദ്രന്‍, സംഗീതം- ഹര്‍ഷ വര്‍ദ്ധന്‍ രാമേശ്വര്‍, ഛായാഗ്രഹണം- ഷാജികുമാര്‍, എഡിറ്റിംഗ്- ഷഫീഖ് വി. ബി., കലാസംവിധാനം- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- അനീഷ് തൊടുപുഴ, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കെ.ജെ. വിനയന്‍, ദീപക് നാരായണ്‍, കോപ്രൊഡ്യൂസേഴ്‌സ്- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ മാനേജര്‍- പ്രഭാകരന്‍ കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ്- നന്ദു പൊതുവാള്‍, ബാബു രാജ്മനിശ്ശേരി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ദു പനക്കല്‍, സ്റ്റില്‍സ്- റോഷന്‍.

തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, ഹോങ്കോംങ്ങ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close