‘ഒരു വട്ടം കൂടി’ ചിത്രീകരണം പൂര്‍ത്തിയായി

‘ഒരു വട്ടം കൂടി’ ചിത്രീകരണം പൂര്‍ത്തിയായി

കൃഷ്ണാരവ്വം പ്രൊഡക്ഷന്‍ ബാനറില്‍ രാജേഷ് വടകോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു വട്ടം കൂടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും തമിഴ് നാട്ടിലുമായി പൂര്‍ത്തിയായി.

സംവിധായകന്‍ രാജേഷ് വടകോട്, പുതുമുഖം റോബിന്‍ വില്‍സെറ്റ് എന്നിവര്‍ നായകരാകുന്ന ഈ സിനിമയില്‍ നീനു, ആര്യ, തലയന്‍ ജയചന്ദ്രന്‍, ജലദ ഭാസ്‌ക്കര്‍,
ജൈനന്ദ്രകുമര്‍, യദു, വിജയ് ശങ്കര്‍, അനില്‍ നെയ്യാറ്റിന്‍കര, ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രദീഷ് അരുവിക്കര, പ്രദീപ് എസ് നായര്‍, സൂര്യ വിനോദ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശ്രീനാഥ് എസ് വിജയ് സംഗീതം പകരുന്നു.

സൂരന്‍ജ്, ശ്രീ നാഥ് എസ് വിജയ്, ബി കൃഷ്ണമൂര്‍ത്തി, ഭവാനി, ഷൈല്‍ ഡാനിയെന്‍, വിഷ്ണു മോഹനന്‍ എന്നിവരാണ് ഗായകര്‍.

ഛായാഗ്രഹണം- അജയ്, എഡിറ്റിംഗ്- അനില്‍ ജോണ്‍, ഡിസൈനര്‍- കാര്‍ത്തിക്, ചീഫ് അസോസിയേറ്റ്- അഭിലാഷ്, അസോസിയേറ്റ് ഡയറക്ടര്‍- അഭിനവ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പത്മ കുമാര്‍, മേക്കപ്പ്- സന്ധ്യ രാജേഷ്, വസ്ത്രാലങ്കാരം- ജയപ്രസാദ്, ആര്‍ട്ട്-പ്രശാന്ത്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close