
രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഒരു ദുരുഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന്റെ ആദ്യ ഗാനമെത്തി.
ഒരു എഫ്.എം. റേഡിയോ സ്റ്റുഡിയോയില്‍നിന്നുമാണ് ഈ ഗാനത്തിനു തുടക്കമിട്ടിരിക്കുന്നത്.
എഫ്.എം. റേഡിയോയിലെ അവതാരിക സേതുവിനോടു ചോദിക്കുകയാണ് ‘ആര്‍ക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ സേതു…?
ഉണ്ട്… ഒരു ടീച്ചര്‍ക്ക്..
കൊള്ളാല്ലോ സേതു….
പേരില്ലേ.. ടീച്ചര്‍ക്ക് ….?
ഉണ്ട്… കെമിസ്ട്രി ടീച്ചര്‍ …
സേതുവിന്റെ സ്വന്തം കെമിസ്ടിടീച്ചര്‍ക്കു വേണ്ടി ഈ ഗാനം ഞങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.’
ഇങ്ങനെയാണ് ഈ ഗാനം തുടങ്ങുന്നതിനു മുമ്പുള്ള അവതരണം.
‘ഞാന്‍ ആല്‍ക്കലി…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സന്റ് ഈണ മിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും, നെഹാ നായരുമാണ്.
ഗൃഹാതുര പശ്ചാത്തലത്തില്‍ സ്‌നേഹത്തിനും സൗഹൃദത്തിനുമൊക്കെ ഏറെ പ്രാധാന്യം നല്‍കിയാണ് ഈ ഗാനം ദൃശ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു എന്നിവരാണ് ഈ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെട്ട അഭിനേതാക്കള്‍.
തികച്ചും സന്തോഷകരമായ മുഹൂര്‍ത്തങ്ങളാണ് ഈ ഗാനം പ്രേഷകര്‍ക്കു കാട്ടിത്തരുന്നത്.
ഈ ചിത്രത്തിന്റെ കഥയോടു ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ സന്തോഷ മുഹൂര്‍ത്തം എന്ന് അനുമാനിക്കാം.
കനതുകകരമായ അവതരണവും, ദൃശ്യാവിഷ്‌ക്കാരണവും, ആലാപനവും കൊണ്ട് വൈറലായ ഈ ഗാനം നവ മാധ്യങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
തന്റെ ഓരോ ചിത്രങ്ങളും വ്യത്യസ്ഥവും ഏറെ പുതുമ നിറഞ്ഞതുമാണ്. ആ പട്ടികയില്‍ത്തന്നെ ഈ ചിത്രവും ഇടം പിടിക്കും എന്ന് ഉറപ്പിക്കാം.
വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ത്രില്ലര്‍ ജോണറിലുള്ളതായിരുന്നു.
വയനാടന്‍ മലനിരകള്‍ നിഗൂഢതകള്‍ക്ക് ഏറെ അനുകൂലമായ പ്രദേശമാണ്. നിഗൂഢതയിലേക്കാണോ… സംഘര്‍ഷ ഭരിതമാണോയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയായിരിക്കും ഈ ചിത്രം നല്‍കുന്നത്.
മികച്ചനടനുള്ള സംസ്ഥാന ഗവണ്മെന്റിന്റ പുരസ്‌ക്കാരത്തിന് കുഞ്ചാക്കോ ബോബനെ അര്‍ഹനാക്കിയത് രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രമായിരുന്നു. അതിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളും കുഞ്ചാക്കോ ബോബനും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രാധാന്യം ഏറെ വലുതാണ്.
വലിയ മുതല്‍മുടക്കില്‍ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക്‌ച്ചേര്‍സ്പിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേര്‍ന്നു നിര്‍മ്മിക്കുന്നു.
മേല്‍പ്പറഞ്ഞ അഭിനേതാക്കള്‍ക്കു പുറമേ സുധീഷ്, രാജേഷ് മാധവന്‍, ചിദംബരം, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഡോണ്‍ വിന്‍സന്റിന്റെതാണു സംഗീതം. ഛായാഗ്രഹണം- അര്‍ജുന്‍ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍,
ലൈന്‍ പ്രൊഡ്യൂസേര്‍സ്- സന്തോഷ് കൃഷ്ണന്‍, നവീന്‍ പി. തോമസ്. പ്രൊജക്റ്റ് ഹെഡ്- അഖില്‍ യശോധരന്‍, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു,
ആര്‍ട്ട്- ഇന്ദുലാല്‍ കവീദ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍,
മാജിക്ക് ഫ്രെയിം റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com