വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വാലറ്റുകളുടെ വ്യാപകമായ ഉപയോഗവും മറ്റുമുണ്ടാകുന്ന സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം ടെലികോം മേഖലയില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. 2018 ഓടെ 30 ലക്ഷം പേര്‍ക്ക് ടെലികോം മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് അസോചം കെപിഎംജി സംയുക്ത പഠനം വ്യക്തമാക്കുന്നത്. 5ജിയുടെ വരവ്, യന്ത്രങ്ങളിലെ വയര്‍ലെസ് ഡാറ്റ കമ്യൂണിക്കേഷന്‍(എം2എം)വ്യാപകമാകുന്നത്, ഇന്‍ഫോര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ വികാസം എന്നിവയും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. ഇതിലൂടെ 2021 ഓടെ 8,70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈമേഖലയില്‍ വരുംകാലങ്ങളിലുണ്ടാകുന്ന ഡിമാന്റ് അനുസരിച്ച് തൊഴില്‍ നൈപുണ്യമുള്ളവരുടെ വന്‍തോതിലുള്ള കുറവുണ്ടാകുമെന്നും പറയുന്നു.