മിഡ്‌റേഞ്ചില്‍ തരംഗമാകാന്‍ ഒപ്പോ K14 പ്ലസ്; ലോഞ്ച് തീയതി കുറിച്ചു!

മിഡ്‌റേഞ്ചില്‍ തരംഗമാകാന്‍ ഒപ്പോ K14 പ്ലസ്; ലോഞ്ച് തീയതി കുറിച്ചു!

മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഒപ്പോയുടെ പുതിയ താരം എത്തുന്നു! ഏറെ കാത്തിരുന്ന ഒപ്പോ K14 പ്ലസ് സെപ്റ്റംബര്‍ 29ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡെയ്‌സ്’ വല്‍പ്പനയിലൂടെയായിരിക്കും ഫോണ്‍ ലഭ്യമാകുക. ഫോണിന്റെ ഡിസൈനും മറ്റ് പ്രധാന വിവരങ്ങളും വ്യക്തമാക്കുന്ന പേജ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇതിനകം ലൈവായിട്ടുണ്ട്.

മികച്ച ഡിസ്‌പ്ലേയും കരുത്തുറ്റ പ്രോസസ്സറുമാണ് ഈ ഫോണിന്റെ പ്രധാന പ്ലസ് പോയിന്റ്. 144Hz റിഫ്രഷ് റേറ്റും 3600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.77 ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. തടസ്സമില്ലാത്ത പെര്‍ഫോമന്‍സിനായി മീഡിയടെക് ഡൈമന്‍സിറ്റി 7360 മാക്‌സ് ചിപ്‌സെറ്റും നല്‍കിയിട്ടുണ്ട്. 8GB റാമും 256GB സ്‌റ്റോറേജുമുള്ള വേരിയന്റാണ് കമ്പനി നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. OIS പിന്തുണയുള്ള 50MP പ്രധാന ക്യാമറയും, 16MP സെല്‍ഫി ക്യാമറയും, 4K വീഡിയോ റെക്കോര്‍ഡിംഗും ഫോട്ടോഗ്രാഫി അനുഭവത്തെ കൂടുതല്‍ മികച്ചതാക്കുന്നു.

ബാറ്ററിയുടെ കാര്യത്തില്‍ ഫോണ്‍ ഒരു വന്‍ സംഭവമാണ്! 45W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള ഭീമന്‍ 8000 mAh ബാറ്ററിയാണ് K14 പ്ലസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഗെയിമിംഗിലും മള്‍ട്ടിടാസ്‌കിംഗിലും ഫോണ്‍ ചൂടാകാതിരിക്കാന്‍ 5000 ചതുരശ്ര മില്ലീമീറ്റര്‍ വലുപ്പമുള്ള വേപ്പര്‍ ചേംബര്‍ കൂളിംഗ് സിസ്റ്റവുമുണ്ട്. ഇതോടൊപ്പം ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, IP69K വാട്ടര്‍ഡസ്റ്റ് റെസിസ്റ്റന്‍സ്, ഉറപ്പുള്ള 360 ആര്‍മര്‍ ബോഡി ഡിസൈന്‍ എന്നിവയും ഫോണിന് കരുത്തേകുന്നു. ഫോണിന്റെ വില വിവരങ്ങള്‍ സെപ്റ്റംബര്‍ 29ലെ ലോഞ്ചില്‍ അറിയാം.

Post Your Comments Here ( Click here for malayalam )
Press Esc to close