
എന്‍.ഐ.എ ചീഫ് മേധാവി ഹര്‍ഷവര്‍ദ്ധന്റെ പുതിയ ലുക്കുമായി ‘ഓപ്പറേഷന്‍ ത്രാളി’ന്റെ അണിയറ പ്രവര്‍ത്തകര്‍. ജയസൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
ഉയര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ രൂപവും ഭാവവും, വേഷവുമെല്ലാം കോര്‍ത്തിണങ്ങിയ ലുക്ക്. ആ പോസ്റ്റിന് അര്‍ഹമായതു തന്നെ.
ഗുഡ് വില്‍ എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രം രതീഷ്‌വേഗയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
കാശ്മീരിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തില്‍ ഒരുങ്ങുന്ന ഇന്‍വസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് ‘ഓപ്പറേഷന്‍ ത്രാള്‍’.
പാന്‍ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്ന ഹര്‍ഷ വര്‍ഡന്‍.
മലയാളത്തിലേയും, ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com