‘ഓപ്പറേഷന്‍ ത്രാള്‍’ ഫസ്റ്റ് ലുക്ക് പുറത്ത്…

‘ഓപ്പറേഷന്‍ ത്രാള്‍’ ഫസ്റ്റ് ലുക്ക് പുറത്ത്…

ജയസൂര്യ നായകനായി, രതീഷ് വേഗയുടെ സംവിധാനത്തില്‍ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഓപ്പറേഷന്‍ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

യഥാര്‍ത്ഥ സംഭവങ്ങളള്‍ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍, കശ്മീരില്‍ ഉണ്ടായ ഭീകരമായ കോണ്‍വോയ് ആക്രമണവും തുടര്‍ന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്നു.

മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള ഒരു ബിഗ് ബജറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഒരുങ്ങുന്നു. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓപ്പറേഷന്‍ ത്രാളിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്.

ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’, മലയാള സിനിമയുടെ പാന്‍ഇന്ത്യന്‍ വ്യാപ്തി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു വമ്പന്‍ പ്രോജക്ടായി വിലയിരുത്തപ്പെടുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ തന്നെ ദേശീയതലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിയുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. നാഷണല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷന്‍ രംഗങ്ങളും ശക്തമായ ദേശസ്‌നേഹ സന്ദേശവും ചേര്‍ന്നതാണ്.

‘ഓപ്പറേഷന്‍ ത്രാള്‍’ എന്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളില്‍ ഒന്നാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ കഥയില്‍ ഹൈഒക്ടേന്‍ ആക്ഷന്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ പടത്തിന്റെ സ്‌കെയില്‍ വളരെ വലുതാണ.് അത് പ്രേക്ഷകര്‍ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവന്‍ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ എന്ന് ജയസൂര്യ പറഞ്ഞു.

‘നമുക്കുവേണ്ടി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ നിശബ്ദമായ പോരാട്ടങ്ങളെയാണ് ഞാന്‍ അന്വേഷിക്കാന്‍ ആഗ്രഹിച്ചത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ രാജ്യസുരക്ഷയുടെ ഭാരം ഏറ്റുനില്‍ക്കുന്ന ഒരു പറ്റം മനുഷ്യരുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതിനുള്ള എന്റെ ശ്രമമാണ് ‘ഓപ്പറേഷന്‍ ത്രാള്‍’ എന്ന് സംവിധായകന്‍ രതീഷ് വേഗ പറഞ്ഞു.

സുനിമോള്‍ ജോബി സഹനിര്‍മ്മാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകന്‍ രതീഷ് വേഗ തന്നെയാണ്.

പ്രോജക്ട് ഡിസൈന്‍- നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈന്‍- സജീഷ് താമരശ്ശേരി എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
കല സംവിധാനം- സുനീഷ് സോദരന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ഷന്‍- ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ്- എം.ആര്‍. രാജകൃഷ്ണന്‍, സ്റ്റില്‍സ് ഫോട്ടോഗ്രാഫി- ജാന്‍ ജോസഫ് ജോര്‍ജ്, സൗണ്ട് ഡിസൈന്‍- വിക്കി (റെസൊണന്‍സ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈന്‍സ്- ടെന്‍പോയിന്റ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, പബ്ലിക് റിലേഷന്‍സ്- വാഴൂര്‍ ജോസ്, ആതിരദില്‍ ജിത്ത്.
മാര്‍ക്കറ്റിംഗ്- സ്‌റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.

– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close