വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ വര്‍ധിക്കുന്നതിനിടെ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഉള്ളി സംഭരിക്കുന്നതിനുള്ള അളവുകളിലാണ് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് സംഭരിക്കാവുന്ന ഉള്ളിയുടെ അളവ് അഞ്ച് മെട്രിക് ടണ്‍ ആക്കി കുറച്ചു. വന്‍കിട കച്ചവടക്കാര്‍ക്ക് സംഭരിക്കാവുന്ന ഉള്ളിയുടെ അളവ് 25 ടണ്ണാക്കിയും കുറച്ചിട്ടുണ്ട്. ഉള്ളിയുടെ പൂഴ്ത്തി വെപ്പ് തടയുന്നതിനാണ് നടപടിയത്രെ.