ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് രണ്ട് പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി.
വണ്‍പ്ലസ് നോര്‍ഡ് 5, നോര്‍ഡ് സിഇ 5 എന്നിവയാണ് ഈ സ്മാര്‍ട്ടഫോണുകള്‍.
നിരവധി മികച്ച ഫീച്ചറുകളാണ് ഈ ഫോണുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ഫോണുകളില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജര്‍, 7100 എംഎഎച്ച് ബാറ്ററി എന്നിവ ഉണ്ടാകും.
വണ്‍പ്ലസ് നോര്‍ഡ് 5 മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്, 8 ജിബി + 256 ജിബി സ്‌റ്റോറേജിന്റെ പ്രാരംഭ വില 31,999 രൂപയാണ്. 12 ജിബി + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 34,999 രൂപയാകും. അതേസമയം, 12 ജിബി + 512 ജിബി സ്‌റ്റോറേജ് വേരിയന്റിന് 37,999 രൂപയുമാണ് വില. മാര്‍ബിള്‍ സാന്‍ഡ്‌സ്, ഡ്രൈ ഐസ്, ഫാന്റം ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ഫോണ്‍ വരുന്നത്.
വണ്‍പ്ലസ് നോര്‍ഡ് സിഇ5ന്റെ പ്രാരംഭ വേരിയന്റ് 8 ജിബി + 128 ജിബി സ്‌റ്റോറേജാണ്. 24,999 രൂപയാണ് അതിന്റെ വില. 8 ജിബി + 256 ജിബി വേരിയന്റിന് 26,999 രൂപയാണ്. 12 ജിബി + 256 ജിബി വേരിയന്റിന് 28,999 രൂപയും. ഈ ഹാന്‍ഡ്‌സെറ്റ് ബ്ലാക്ക് ഇന്‍ഫിനിറ്റി, മാര്‍ബിള്‍ മിസ്റ്റ്, നെക്‌സസ് ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും വില്‍പ്പന ജൂലൈ 12 മുതല്‍ ആരംഭിക്കും. വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോണ്‍ ഇന്ത്യ, ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവയില്‍ നിന്ന് ഈ ഫോണുകള്‍ വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് 2,000 രൂപ കിഴിവ് ലഭ്യമാണ്.