
മമ്മൂട്ടിയെയും ധനുഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി ‘അമരന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം: ചാപ്റ്റര്‍ വണ്‍’ എന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു.
മമ്മൂട്ടിയുടെ ജന്മദിനോപഹാരമായാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. ‘ഉധിരം: ദ് ബ്ലഡ് വുഡ്’ എന്ന ടാഗ്‌ലൈനോടെ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ പാന്‍ഇന്ത്യന്‍ ചിത്രം 2026 ഒക്ടോബര്‍ 16ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.
2018ല്‍ പുറത്തിറങ്ങിയ ‘പേരന്‍പി’ന് ശേഷം എട്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ‘മാരി 2’വിന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ശ്രീലീല, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
‘കാര്‍ത്തികേയ’ എന്ന കഥാപാത്രത്തെക്കുറിച്ചും സംവിധായകന്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ ടേക്ക് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രദ്ധ അഗര്‍വാള്‍, ധനുഷ്, അസ്മത് ജഗ്മഗ് എന്നിവരാണ് നിര്‍മാതാക്കള്‍.
വിഷു രാമസാമി ക്രിയേറ്റീവ് പ്രൊഡ്യൂസറും ശ്രേയസ് ശ്രീനിവാസന്‍, സന്ദേശ് അഗര്‍വാള്‍ എന്നിവര്‍ കോപ്രൊഡ്യൂസര്‍മാരുമാണ്.
എഴില്‍ അരസന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് സംഗീതമൊരുക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.